Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടിൽ സൗരോർജ്ജ ഉത്പ്പാദന കേന്ദ്രം: യു.എസ്. ധനസഹായ സ്‌ഥാപനം ഡി.എഫ്.സി. വക 4141 കോടിയുടെ  വായ്‌പ 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 08:03 pm IST
in India

ചെന്നൈ: യുണൈറ്റഡ് സ്റ്റേറ്റ്സ് വികസന ധനസഹായ സ്ഥാപനമായ യു.എസ്.  ഇന്റർനാഷണൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ (ഡി.എഫ്.സി.) തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന അമേരിക്കൻ കമ്പനിയുടെ പുതിയ സോളാർ പാനൽ നിർമ്മാണ കേന്ദ്രത്തിൻറെ ഉദ്ഘാടനത്തിലൂടെ നിർണ്ണായകമായ വിതരണ ശൃംഖലയിൽ തന്ത്രപ്രധാനമായ ഒരു നിക്ഷേപത്തിന് തുടക്കം കുറിച്ചു.

അമേരിക്കൻ സൗരോർജ്ജ കമ്പനിയായ ഫസ്റ്റ് സോളാറിൻറെ പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് പിന്തുണയായി ഡി.എഫ്.സി. 500 ദശലക്ഷം യു.എസ്. ഡോളറാണ് (4141 കോടി)വായ്‌പയായി നൽകിയിരിക്കുന്നത്. ഈ പുതിയ നിർമ്മാണ കേന്ദ്രം നിർണായകമായ സൗരോർജ്ജ മേഖലയിൽ ഇന്ത്യയിലെ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കുന്നതിനും ഇന്ത്യയിലെ സാമ്പത്തിക വളർച്ചയെ നയിക്കുന്നതിനും സഹായിക്കും.

പ്രാദേശിക സമൂഹങ്ങളിൽ നിക്ഷേപിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കൂടുതൽ വൈവിദ്ധ്യമാർന്ന വിതരണ ശൃംഖലകൾക്ക് ധനസഹായം നൽകാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രതിബദ്ധതയാണ് പുതിയ ഫസ്റ്റ് സോളാർ നിർമ്മാണ കേന്ദ്രം പ്രതിഫലിപ്പിക്കുന്നത്. തൊഴിൽ അവകാശങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നതിലും ഡി.എഫ്.സി. ശ്രദ്ധ ചെലുത്തുന്നു. സൗരോർജ്ജ വിതരണ ശൃംഖലയുടെ വൈവിദ്ധ്യവൽക്കരണത്തിൽ ഡി.എഫ്.സി.യുടെ സമീപകാല നിക്ഷേപങ്ങളിലൊന്നാണ് പുതിയ ഫസ്റ്റ് സോളാർ കേന്ദ്രം. ഇത് കൂടാതെ ടാറ്റാ കമ്പനിയായ TP സോളാറിൻറെ തമിഴ്‌നാട് ആസ്ഥാനമായുള്ള കേന്ദ്രത്തിന് വേണ്ടിയുളള വലിയ തോതിലുളള ധനസഹായവും തമിഴ്‌നാട്ടിൽ വൻ തോതിൽ സൗരോർജ്ജ സെൽ, മോഡ്യൂൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനുളള ഒരു കേന്ദ്രം നിർമ്മിക്കുന്നതിനായി വിക്രം സോളാറുമായി ഒപ്പുവെച്ച ഒരു കരാറും കൂടി ഈ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

ഡി.എഫ്.സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഓ.) സ്‌കോട്ട് നേഥൻ പുതിയ ഫസ്റ്റ് സോളാർ കേന്ദ്രത്തിൻറെ ഉദ്ഘാടനം ഔപചാരികമായി നാട മുറിച്ച് നിർവ്വഹിക്കുന്നതിനായി ഇന്ത്യയിലെത്തിച്ചേർന്നു. അദ്ദേഹത്തോടൊപ്പം ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി, ചെന്നൈയിലെ യു.എസ്. കോൺസുൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ്, ഫസ്റ്റ് സോളാർ ചീഫ് കമ്മേർഷ്യൽ ഓഫീസർ ജോർജ് ആന്തോൺ, തമിഴ്‌നാട് വ്യവസായ മന്ത്രി റ്റി.ആർ.ബി. രാജാ എന്നിവരും സന്നിഹിതരായിരുന്നു.

“ലോകമെമ്പാടും നിർണ്ണായക ഊർജ്ജ വിതരണ ശൃംഖലകൾ വൈവിദ്ധ്യവൽകരിക്കുന്നതിനും ഇന്ത്യയിലെ സാമ്പത്തിക വളർച്ചയെ നയിക്കുന്നതിനും അമേരിക്കൻ സാങ്കേതികവിദ്യയും നൂതന മാർഗ്ഗങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രയോജനപ്പെടുത്തുന്നു,” ഡി.എഫ്.സി. സി.ഇ.ഓ. സ്‌കോട്ട് നേഥൻ പറഞ്ഞു. “ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിനും ഇന്ത്യക്കും നല്ലതാണ്. ഡി.എഫ്.സി.-യുടെ 500 മില്യൺ ഡോളറിൻറെ ഈ ധനസഹായം ഇന്ത്യയുമായുള്ള ഞങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിൻറെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഡി.എഫ്.സി.-യുടെ  ഏറ്റവും വലിയ വിപണിയും ചലനാത്മകമായ സ്വകാര്യമേഖല സ്വന്തമായുളള സമാന ചിന്താഗതിയുള്ള ഒരു പങ്കാളിയുമാണ് ഇന്ത്യ.”യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു, ”ഒരു മാസം മുമ്പ് ദുബായിൽ വെച്ച് നടന്ന COP28 കാലാവസ്‌ഥാ ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ ലോകത്തോട് ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പരിവർത്തനം ക്രമേണ മാറണമെന്നും 2050-ഓടെ പൂർണ്ണമായും നെറ്റ്സീ റോ കാർബൺ എമിഷൻ ലക്‌ഷ്യം നേടണമെന്നുമുളള ധീരമായ ഒരു ആഹ്വാനം നൽകിയിരുന്നു. ഫസ്റ്റ് സോളാറിൻറെ ഈ നിർമ്മാണ കേന്ദ്രം കൂടുതൽ ശുദ്ധവും ഹരിതവുമായ ഊർജ്ജം എന്ന ലക്ഷ്യത്തിലേക്കുള്ള ആഗോള ചുവടു മാറ്റത്തിന് വേഗത കൂട്ടുന്നതിന്  സഹായിക്കുന്നു. സുസ്‌ഥിരമായ കാലാവസ്ഥാഗതി കൈവരിക്കുന്നതിന് അമേരിക്കയും ഇന്ത്യയും സർക്കാർ-സ്വകാര്യ മേഖലകളിൽ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ എന്തെല്ലാം നേടാനാകും എന്നതിൻറെ  ഉജ്ജ്വലമായ ഒരു ഉദാഹരണമായി ഈ സംരംഭം നിലകൊള്ളുകയും ചെയ്യുന്നു.”

പുതിയ ഫസ്റ്റ് സോളാർ കേന്ദ്രം ഇന്ത്യയിൽ സോളാർ പാനൽ നിർമ്മാണം അഭിവൃദ്ധിപ്പെടുത്തുകയും എണ്ണമറ്റ നിർമ്മാതാക്കൾ ഉളള സോളാർ പാനൽ നിർമ്മാണ മേഖലയ്‌ക്ക് വിശ്വാസ്യതയുളള ഒരു ബദൽ സ്രോതസ്സ് പ്രദാനം ചെയ്‌ത്‌ കൊണ്ട് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിന് നൂതന സമീപനങ്ങൾ സ്വീകരിക്കുന്നതിന് സോളാർ വ്യവസായത്തെ ഒരുമിച്ച് അണിനിരത്താനും സഹായകമാകും.

ഡി.എഫ്.സി.യുടെ പിന്തുണയോടെ ഈ പുതിയ നിർമ്മാണ കേന്ദ്രം അതിൻറെ നിർമ്മാണ സമയത്ത് 2,000 തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. ഉയർന്ന അളവിൽ പ്രവർത്തന വൈദഗ്ധ്യം വേണ്ട 1,100-ൽ അധികം ജോലികളും ഈ കേന്ദ്രം സൃഷ്‌ടിച്ചു. അതിൽ 40 ശതമാനവും സ്ത്രീകളാണ്. 2030-ഓടെ ശുദ്ധമായ ഊർജ്ജം ഉത്പ്പാദിപ്പിക്കാനുള്ള ശേഷിയുടെ 50 ശതമാനത്തിലേറെ ഉൽപ്പാദിപ്പിക്കുകയും സോളാർ പാനൽ ഉത്പ്പാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കുകയും ചെയ്യുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ നിക്ഷേപം കൈത്താങ്ങ് നൽകുകയും വികസനത്തിനും നിക്ഷേപത്തിനും വളർച്ച നൽകുന്ന ഹരിതവ്യവസായങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുളള സാമ്പത്തിക വളർച്ച സൃഷ്ടിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തിൻറെ ശേഷി പ്രകടമാക്കുന്നതിനും ഈ നിക്ഷേപം സഹായിക്കും.

സാമ്പത്തിക മേഖലയിലെ നൂതന സമ്പ്രദായങ്ങൾക്കും ഉത്പ്പാദന മേഖലക്കും രാജ്യം വളരെ ആധുനികമായ ഒരു വിപണി തയ്യാറാക്കിക്കഴിഞ്ഞിട്ടുളള ഒരു പശ്ചാത്തലത്തിലാണ് ഇന്ത്യൻ സ്വകാര്യ മേഖലയുമായുള്ള ഡി.എഫ്.സി.-യുടെ പങ്കാളിത്തം ക്രമാനുഗതമായി പരിണമിച്ചിട്ടുളളത്. സജീവമായ 3.8 ബില്യൺ ഡോളർ നിക്ഷേപത്തിലൂടെ ഡി.എഫ്.സി.-യുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. സോളാർ പാനൽ നിർമ്മാണ മേഖലയിലെ ഡി.എഫ്.സി.യുടെ പങ്കാളിത്തം ഈ മേഖലയുമായി ബന്ധപ്പെട്ടുളള വ്യവസായങ്ങളിലേക്കും വിപണികളിലേക്കും സഹകരണം നീളുന്നതിനുളള അടിത്തറയൊരുക്കുകയാണ്. ലോകമെമ്പാടും ഉയർന്നു വരുന്ന വിപണികളിൽ നിക്ഷേപം നടത്തുന്നതിന് വേണ്ടി ഡി.എഫ്.സി. ഇപ്പോൾ ഇന്ത്യൻ സ്വകാര്യമേഖലാ പങ്കാളികളുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്. ആഗോള വിപണികൾക്കായി ഇന്ത്യയിൽ ബയോസിമിലർ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ജെൻസിസ്‌ ബയോളജിക്‌സ്, ഡി.എഫ്.സി.-യുടെ ധനസഹായം ഉപയോഗപ്പെടുത്തി ഇന്ത്യയിൽ നേത്ര ക്ലിനിക്കുകളുടെ ശൃംഖല നിർമ്മിച്ചിട്ടുളള ഐ-ക്യൂ വിഷൻ (ഇപ്പോൾ നൈജീരിയയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു) എന്നിവരും ഈ പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.

Tags: Solar power plantUS Financing Institution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നെറ്റ് മീറ്റര്‍’ നല്‍കാതെ കെഎസ്ഇബി; ലക്ഷങ്ങള്‍ മുടക്കി സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.