Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ച സൂര്യ സുജി രാജിക്കുറിപ്പില്‍ മുട്ടില്‍ മരംമുറി മുതലാളിമാരെയും അരുണിനെയും വിമര്‍ശിച്ചു

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാന ഉടമകളായ മുട്ടില്‍ മരം മുറി കേസിലെ പ്രതികളെന്ന ആരോപണനിഴലിലുള്ള അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ രാജിക്കത്തില്‍ സൂര്യ സുജി ആഞ്ഞടിക്കുന്നുണ്ട്. ഒപ്പം റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാനമുഖമായ അരുണ്‍കുമാറിനെയും സൂര്യ സുജി കടുത്ത ഭാഷയില്‍ രാജിക്കുറിപ്പില്‍ വിമര്‍ശിക്കുന്നു.

Janmabhumi Online by Janmabhumi Online
Jan 12, 2024, 06:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സുരേഷ് ഗോപിയെ തൃശൂരില്‍ അപമാനിക്കാന്‍ ശ്രമിച്ച വനിതാ റിപ്പോര്‍ട്ടര്‍ സൂര്യ സുജി റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജിവെച്ചു. നേരത്തെ സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സൂര്യ സുജിയെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. പിന്നീട് ചാനലില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് രാജിവെയ്‌ക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച രാജിക്കുറിപ്പില്‍ സൂര്യ സുജി വിശദീകരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാന ഉടമകളായ മുട്ടില്‍ മരം മുറി കേസിലെ പ്രതികളെന്ന ആരോപണനിഴലിലുള്ള അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ രാജിക്കത്തില്‍ സൂര്യ സുജി ആഞ്ഞടിക്കുന്നുണ്ട്. ഒപ്പം റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാനമുഖമായ അരുണ്‍കുമാറിനെയും സൂര്യ സുജി കടുത്ത ഭാഷയില്‍ രാജിക്കുറിപ്പില്‍ വിമര്‍ശിക്കുന്നു.

സൂര്യ സുജിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്നും:

റിപ്പോര്‍ട്ടര്‍ എന്ന സ്ഥാപനത്തില്‍ നിന്നും resign ചെയ്തു…
മരം മുറി ചാനലിലെ ഏഴുമാസത്തെ അനുഭവങ്ങള്‍ :::
വാര്‍ത്തകളെ വില്‍ക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ഇറങ്ങി …
വാര്‍ത്തകള്‍ എന്ന് പറയുന്നത് മുതലാളിയെ വെളുപ്പിക്കാന്‍ വേണ്ടി ചെയ്യേണ്ട ഒന്നല്ല
അത് ചെയ്യുന്നതിലും നല്ലത് ഈ പണി തന്നെ ഉപേക്ഷിച്ചു പോന്നതാണ്….
അതുകൊണ്ട് ഇറങ്ങി..

ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത ഒരു പറ്റം കോമാളികള്‍ നയിക്കുന്ന ചാനലാണ് റിപ്പോര്‍ട്ടര്‍.. നിസ്സഹായരായ മനുഷ്യരാണ് അവിടെ ജോലി ചെയ്യുന്നത്….

രാത്രി 7 മണി മീറ്റിംഗിന് മരം മുറി മുതലാളി കയറി ഇരുന്ന് അനുഭവ സമ്പത്തുള്ള റിപ്പോര്‍ട്ടര്‍മാരെ തെറി വിളിക്കും. അടുത്തദിവസം ഒന്നും സംഭവിച്ചില്ലാതെ രീതിയില്‍ റിപ്പോര്‍ട്ടര്‍മാര്‍ എല്ലാവരും മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും….പട്ടിയെപ്പോലെ പണിയെടുപ്പിച്ച് പണിയെടുക്കുന്നില്ല എന്ന് പറഞ്ഞു നാലു റിപ്പോര്‍ട്ടര്‍മാരെ പറഞ്ഞു വിട്ടതിന്റെ പാരമ്പര്യവും ഉണ്ട് ..അങ്ങനെ ഒരുപാടുണ്ട് …മാധ്യമപ്രവര്‍ത്തകരെ വിലക്കെടുത്ത് നടത്തുന്ന ഒരു സ്ഥാപനം….ഇപ്പോഴെങ്കിലും ഇവിടെ നിന്ന് ഇറങ്ങാന്‍ പറ്റിയതില്‍ സന്തോഷം

സൈബർ സഖാക്കൾ ബിജിഎം ഇട്ട് വാഴ്‌ത്തി പാടുന്ന അരുൺകുമാർ നിലപാട് ഇല്ലാത്ത മനുഷ്യന്‍

സൈബർ സഖാക്കൾ ബിജിഎം ഇട്ട് വാഴ്‌ത്തി പാടുന്ന അരുൺകുമാർ എന്ന നിലപാട് ഇല്ലാത്ത മനുഷ്യനെ ഇനിയെങ്കിലും നിങ്ങൾ മനസിലാക്കണം. മുഖ്യമന്ത്രിയുടെ പ്രീതിപറ്റാൻ വേണ്ടി മാത്രം നവ കേരള സദസ്സിനോടൊപ്പം യാത്ര ചെയ്തയാൾ , പക്ഷേ മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടല്ലോ ഈ നടത്തുന്ന പിത്തലാട്ടത്തിന്റെ ഒക്കെ പിന്നിലെന്താണ് എന്ന് . അത് കൊണ്ടാണ് അന്ന് അരുൺകുമാർ സമർപ്പിച്ച നിവേദനം തുറന്ന് പോലുംനോക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നത്. ആദ്യമീറ്റിങിൽ അരുൺ കുമാർ എനിക്ക് ചില ഉപദേശങ്ങൾ തന്നു . സൂര്യ കുറച്ചുകൂടി disciplined ആകണം, ആളുകളോട് അധികം കയർത്തു സംസാരിക്കരുത് തുടങ്ങിയവയായിരുന്നു ആ കാര്യങ്ങൾ . ഇത് പറയുന്നത് മറ്റൊന്നിലുമല്ല സുരേഷ് ​ഗോപി വിഷയത്തിൽ ഞാൻ എടുത്ത നിലപാടിനെക്കുറിച്ചുള്ള ശ്രീ അരുൺകുമാറിന്റെ എന്നോടുള്ള ഉപദേശം ആയിരുന്നു ഇത്. അത് കൊണ്ടും കഴിഞ്ഞില്ല,വേണമെങ്കിൽ ഇഷ്ടമില്ലാത്ത ആളുകൾക്ക് മുൻപിൽ ചിരിച്ചു കാണിച്ചു അഭിനയിച്ചോളൂ എന്ന് കൂടി എന്നോട് അദ്ദേഹം പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ഞാൻ കൃത്യമായി പറഞ്ഞു.
ക്യാമറാമാൻ മാരോട് ഞാൻ സഹകരിക്കുന്നില്ല എന്നതായിരുന്നു അടുത്ത എഡിറ്ററുടെ പരാതി .പരാതി പറഞ്ഞ ക്യാമറാമാന്മാരെയും ഒരുമിച്ച് വിളിക്കു, ഒരുമിച്ച് നമുക്ക് ഈ വിഷയം സംസാരിക്കാം എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ അവർ ഒഴിഞ്ഞ് മാറി.

‘ഇടത് പുരോ​ഗമന സിംഹങ്ങൾ എന്ന വിഗ്രഹങ്ങള്‍ ഉടഞ്ഞുപോയി’ അരുണ്‍കുമാറിനെ വിമര്‍ശിച്ച് സൂര്യ സുജി

മാധ്യമരം​ഗത്തെ പുലികൾ എന്നും , ഇടത് പുരോ​ഗമന സിംഹങ്ങൾ എന്നുമൊക്കെ പറയുന്ന വിഗ്രഹങ്ങളുടെ കൂടെ ജോലി ചെയ്യാം എന്നുള്ളത് കൊണ്ട് മാത്രമാണ് ആ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. എന്നാൽ ആ വിഗ്രഹങ്ങൾ എല്ലാം തന്നെ ഉടഞ്ഞു പോയി. കോൺഗ്രസ് റിപ്പോർട്ടർ ചാനലിനെ ബഹിഷ്കരിച്ചിട്ടുണ്ട്. രാഹുൽഗാന്ധിക്കെതിരെ മരം മുറി മുതലാളി നടത്തിയ പ്രസ്താവനയെ തുടർന്ന്. തുടർന്ന് കോൺഗ്രസ് വക്താക്കൾക്ക് നിരന്തരം എഡിറ്റോറിയൽ അംഗങ്ങൾ മാപ്പ് എഴുതി കൊടുത്തതിന്റെ തെളിവുകൾ ഉണ്ട്. ഇടതുപക്ഷവും ചർച്ചകൾ ബഹിഷ്കരിക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം..
കാരണം മന്ത്രി വീണാ ജോർജിനെതിരെ വാർത്തകൾ പടച്ചുവിടാൻ റിപ്പോർട്ടർ കാണിച്ച ഉത്സാഹം മറന്നു പോകരുത്,
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയെ വിളിച്ചിരുത്തി അധിക്ഷേപിച്ചത് മറക്കരുത്. എന്തിനാണ് അരുൺകുമാർ ഇടതുപക്ഷത്തെ ഇത്രത്തോളം പുകഴ്‌ത്തുന്നത്, കാരണം അയാൾക്കറിയാം സൈബർ സഖാക്കൾ അയാൾ പറയുന്ന ഓരോ വാചകങ്ങളും ബിജിഎം ഇട്ട് പരസ്യപ്പെടുത്തുമെന്ന്.

എന്റെ ജീവന് ഭീഷണിയുണ്ട് . എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ ഓരോരുത്തരും അറിയണം അതിന്റെ പിന്നിൽ മരം മുറിയുടെ കൈകളാണ് എന്ന്.

 

Tags: Surya SujiSuryasujimuttil maram muriAugustine brothersMuttil tree cutting caseArunkumarsureshgopisuresh gopiMotta ARun
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

Entertainment

സുരേഷ് ഗോപിയുടെ മകന്റെ സോഷ്യൽ മീഡിയ ഭാര്യയാണ് മീനാക്ഷി: .മാധവ് സുരേഷ്

സ്വച്ഛതാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോട്ടയത്ത് നിര്‍വഹിക്കുന്നു
Kerala

മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് സ്വച്ഛതാ പഖ്‌വാഡ: കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സുരേഷ് ഗോപി

Entertainment

കാടിറങ്ങി ഒറ്റക്കൊമ്പൻ; ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ‘ജന്മദിന സ്പെഷ്യൽ’ പോസ്റ്റർ പുറത്ത്

Entertainment

സുരേഷ് ഗോപിക്ക് പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

പുതിയ വാര്‍ത്തകള്‍

നീലമാധവനില്‍ നിന്ന് ജഗന്നാഥനിലേക്ക് സംസ്‌കാരത്തിന്റെ ജൈത്രയാത്ര

റയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല! ആശ്വസിച്ച് ജപ്പാൻ

അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 3.29 കോടി തട്ടിയെടുത്ത സംഭവം : മൂന്ന് പേർ അറസ്റ്റിൽ

ഹൈക്കോടതി നിരീക്ഷണം കാലഘട്ടത്തിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

അഹമ്മദാബാദ് വിമാനാപകടം ; ഭൂരിഭാഗം ദുരന്ത ബാധിതർക്കും നഷ്ടപരിഹാരം നൽകി എയർ ഇന്ത്യ

ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്, പ്രളയ മുന്നറിയിപ്പ്,നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അർജന്റീനയിൽ ലഭിച്ചത് ഊഷ്മളമായ സ്വീകരണം ; ബ്യൂണസ് അയേഴ്‌സിൽ ഇന്ന് നടക്കുക സുപ്രധാന ചർച്ചകൾ

“ഭീകരൻ മസൂദ് അസ്ഹർ എവിടെയാണെന്ന് അറിയില്ല, ഇന്ത്യ തെളിവ് നൽകിയാൽ ഞങ്ങൾ അറസ്റ്റ് ചെയ്യും” ; ബിലാവൽ ഭൂട്ടോയുടെ വലിയ പ്രസ്താവന

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം ; 13 പേർ മരിച്ചു , 20 ലധികം പെൺകുട്ടികളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies