തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കാട്ടിയ സംഭവത്തില്‍ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം. കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
പ്രതിഷേധത്തിനിടെ സംഭവിച്ച നഷ്ടത്തിന് ആനുപാതികമായ തുക കെട്ടിവയ്ക്കണം.പ്രതികള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന കൗണ്‍സിലിംഗ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരും ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തുകയായിരുന്നു.സര്‍വകലാശാലകളില്‍ ബി ജെ പി അനുഭാവികളെ നിയമിച്ചതിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു തലസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: