ആന്‍ഫീല്‍ഡ്: കരബാവോ കപ്പ് ഫുട്ബോളില്‍ ആദ്യ പാദ സെമിയില്‍ ഫുള്‍ഹാമിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍. സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ആദ്യപകുതിയുടെ മുക്കാല്‍ പങ്ക് നേരവും ഒരു ഗോളിന് പുറകില്‍ നിന്ന ശേഷം രണ്ട ്ഗോളുകള്‍ തിരിച്ചടിച്ചാണ് ലിവര്‍ വിജയം കൊയ്തത്.
പരിചയ സമ്പന്നനായ ബ്രസീലിയന്‍ താരം വിലിയന്‍ 19-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഫുള്‍ഹാം ലിവര്‍പൂളിനെയും ആന്‍ഫീല്‍ഡിലെ ആരാധകരെയും ഞെട്ടിച്ചു. ഇതിനെതിരെ ലിവര്‍ പകരം ഗോളിട്ടത്. മത്സരത്തിന്റെ 68-ാം മിനിറ്റിലാണ്. കുര്‍ട്ടിസ് ജോന്‍സ് ആണ് ഗോള്‍ നേടിയത്. അതിന് മുമ്പേ 56-ാം മിനിറ്റില്‍ വലത് വിങ്ങര്‍ ഹാര്‍വി ഏലിയറ്റിനെ പിന്‍വലിച്ച് പകരക്കാരനായി ഡച്ച് താരം കോഡി ഗാക്പോ കളിക്കിറങ്ങി. 71-ാം മിനിറ്റില്‍ ഡാര്വിന് ന്യൂനസ് നല്കിയ അസിസ്റ്റില്‍ ഗാക്പോ ഗോള്‍ നേടി ലിവറിനെ വിജയിപ്പിച്ചു. 25ന് ഫുള്‍ഹാം ഗ്രൗണ്ടില്‍ കരബാവോ കപ്പിന്റെ രണ്ടാം പാദ സെമിയില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: