ഭൂവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ആദ്യ അങ്കത്തിനിറങ്ങിയ ഗോകുലം കേരളയ്ക്ക് തോല്‍വി. കരുത്തരായ മുംബൈ സിറ്റിയോടു പൊരുതി നിന്ന ഗോകുലം ഇന്‍ജുറി ടൈമില്‍ വഴങ്ങിയ പെനല്‍റ്റി ഗോളിലൂടെയാണ് തോല്‍വി സമ്മതിച്ചത്. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഗോകുലത്തിന്റെ തോല്‍വി.
25-ാം മിനിറ്റില്‍ നായകന് അലെക്സ് സാഞ്ചസ് ആണ് ഗോകുലത്തെ ഹെഡ്ഡറിലൂടെ ഗോള്‍ നേടി മുന്നിലെത്തിച്ചത്. ഈ ഗോളിന്റെ ബലത്തില്‍ ആദ്യ പകുതി ഗോകുലം തങ്ങളുടേതാക്കി.
രണ്ടാം പകുതിയിലും ഗോകുലം മികച്ച ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 77-ാം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ നേടി. വലത് വശത്ത് കൂടി പന്തുമായി മുന്നേറിയ മുംബൈയുടെ എല്‍ ഖയാതി നല്കിയ ത്രൂബോളിനെ ആയുഷ് ഛികാറാ ഗോളാക്കി മാറ്റി. മുംബൈ ഗോകുലത്തിനൊപ്പമെത്തി. പിന്നീട് മത്സരം സമനിലയില്‍ പര്യവസാനിക്കുമെന്നിരിക്കെയാണ് മുംബൈ സിറ്റി നാടകിയീമായി പെനല്‍റ്റി നേടിയെടുത്തതും ഗോളടിച്ചതും. പത്ത് മിനിറ്റോളം നീണ്ട ഇന്‍ജുറി ടൈമില്‍ 90+8-ാം മിനിറ്റില്‍ എല്‍ ഖയാതി തൊടുത്ത സ്പോട്ട് കിക്ക് വലയില്‍ കയറി.
സൂപ്പര്‍ കപ്പ് ഗ്രൂപ്പില്‍ സിയില്‍ ഗോകുലത്തിന് ഇനി ചെന്നൈയിന് എഫ്സിയെയും പഞ്ചാബ് എഫ്സിയെയും ആണ് നേരിടാനുള്ളത്. ചൊവ്വാഴ്ച ചെന്നൈയിനുമായാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: