കൊല്‍ക്കൊത്ത: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിന്റെ ദേശീയ സഖ്യ സമിതിയിലേക്ക് പ്രതിനിധികളെ അയയ്‌ക്കില്ലെന്ന് മമത ബാനര്‍ജി. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നതിനാലാണ് ഇത്.
2024ലെ ലോക്ശഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ടേ രണ്ട് സീറ്റമാത്രമാണ് മമത ബംഗാളില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യ മുന്നണിയില്‍പ്പെട്ട പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഇതിനുള്ള കൂടിക്കാഴ്ചയ്‌ക്ക് തൃണമൂലിനെ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചിരുന്നു. ഈ സമയത്താണ് തങ്ങള്‍ക്ക് പ്രതിനിധികളെ അയയ്‌ക്കാന്‍ താല്‍പര്യമില്ലെന്ന് തൃണമൂല്‍ അറിയിച്ചത്. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രം വേണമെങ്കില്‍ നല്‍കാമെന്ന് തൃണമൂല്‍ കോണ്‍ഗര്സ് അറിയിച്ചിരുന്നു. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങള്‍ തന്നെ വേണമെങ്കില്‍ നല്‍കാമെന്ന തണുത്ത നിലപാടാണ് തൃണമൂലിനുള്ളത്. ബെഹ്റാംപൂര്‍ മണ്ഡലത്തില്‍ നിന്ന് ആദിര്‍ രഞ്ജന്‍ ചൗധരിയും മാള്‍ഡ ലോക് സഭാ മണ്ഡലത്തില്‍ നിന്നും അബു ഹാസെം ചൗധരിയുമായി വിജയിച്ചത്.
ആറ് സീറ്റെങ്കിലും നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. ആകെ 42 ലോക് സഭാ സീറ്റുകളാണ് ഇവിടെ ഉള്ളത്. 2019ല്‍ തൃണമൂല്‍ 22 സീറ്റുകളില്‍ വിജയിച്ചു. 2014ല്‍ 34 സീറ്റുകള്‍ ഉണ്ടായിരുന്നു. ബിജെപി 18 സീറ്റുകള്‍ വീജയിച്ചു. 2014ല്‍ മൂന്ന് സീറ്റേ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസിന് ലഭിച്ചത് വെറും രണ്ട് സീറ്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: