തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള കര്‍സേവ പൂവിരിച്ച പാതയല്ലായിരുന്നു. പ്രത്യേകിച്ചും ആദ്യകര്‍സേവ. അത് 1990ല്‍ ആയിരുന്നു. ആ ആദ്യകര്‍സേവയ്ക്കിടയില്‍ ഇടവിട്ട ദിവസങ്ങള്‍ ഒക്ടോബര്‍ 30നും നവമ്പര്‍ രണ്ടിനും വെടിവെപ്പുനടന്നു. കര്‍സേവകരുടെ നേരെ പൊലീസ് നിറയൊഴിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് കര്‍സേവകരുടെ മരണവും നടന്നു. അന്ന് മുലായം സിങ്ങ് യാദവായിരുന്നു യുപി ഭരിച്ചിരുന്നു. 50 പേര് കൊല്ലപ്പെട്ടെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്.
അന്ന് പലരും ജയിലിലായി. ഇതേക്കുറിച്ച് കേരളത്തില്‍ നിന്നും ആദ്യകര്‍സേവയില്‍ പങ്കെടുത്ത കെ.കെ.മേഘനാഥന് പറയുന്നത് അമ്പതല്ല, 700ല്‍ പരം കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നാണ്. : അയോധ്യക്ഷേത്രത്തിനുള്ള കര്‍സേവയ്ക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഏകദേശം 720ഓളം കര്‍സേവകരുടെ ശവശരീരങ്ങള്‍ സരയൂനദിയില്‍ ഒഴുകി നടന്നിരുന്നു. പിന്നീട് അത് തിരക്കിട്ട് സര്‍ക്കാര്‍ നീക്കം ചെയ്യുന്നുണ്ടായിരുന്നു.”. – ഒരു ലോക്കല്‍ ചാനലിന് നല്കിയ അഭിമുഖത്തല്‍ മേഘനാഥന് പറയുന്നു.
“കര്‍സേവ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ഞങ്ങള്‍ ജാന്‍സിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു യുദ്ധക്കളം പോലെയായിരുന്നു. അവിടെയും വെടിവെപ്പ് നടത്തിരുന്നു. അതില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. അപ്പോഴാണ് ഇത്രയും വലിയ പ്രശ്നം നടന്നതായി അറിയുന്നത് “- മേഘനാഥന് പറയുന്നു.
ഒരു പക്ഷിയ്ക്കും അയോധ്യയിലേക്ക് പറക്കാന്‍ കഴിയില്ലെന്ന് അന്നത്തെ ശക്തനായ മുഖ്യമന്ത്രി മുലായംസിങ്ങ് പ്രഖ്യാപിച്ചിരുന്നു. ബാബറി മസ്ജിദ് നിലകൊള്ളുന്ന പ്രദേശം കനത്ത ബന്തവസ്സിലായിരുന്നു. അദ്വാനിയുടെ രഥയാത്ര അവസാനിച്ച ഉടന്‍ വിശ്വ ഹിന്ദു പരിഷത്താണ് കര്‍സേവകരെ അയോധ്യയിലേക്ക് നയിച്ചത്. ഇവര്‍ക്കെതിരെ മുലായം സിങ്ങിന്റെ പൊലീസ് വെടിവെച്ചു. ഈ വെടിവെപ്പിലാണ് നൂറുകണക്കിന് കര്‍സേവകര്‍ കൊല്ലപ്പെട്ടത്.
1990ലെ കര്‍സേവയില്‍ പങ്കെടുത്ത മേഘനാദനും കൂട്ടരും കര്‍സേവയ്ക്കിടയില്‍ ജയിലിലാകുകയും ചെയ്തു. അന്ന് അയോധ്യയിലെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ജയിലുകള്‍ എല്ലാം നിറഞ്ഞിരുന്നു. ജയിലില്ലാത്തതിനാല്‍ അവിടെയുള്ള റാണാ രഞ്ജിത് സിങ്ങ് കോളെജിനെ ജയിലാക്കി മാറ്റി. അവിടെയാണ് മേഘനാഥനും കൂട്ടരും കിടന്നത്.
ഒക്ടോബര്‍ 30നായിരുന്നു കര്‍സേവ നിശ്ചയിച്ചിരുന്നത്. 11 ദിവസങ്ങള്‍ അവിടെ താമസിച്ചു. അന്ന് അയോധ്യയിലെ മുസ്ലിം കച്ചവടക്കാര്‍ വരെ ബിസ്കറ്റും മറ്റും വാങ്ങുമ്പോള്‍ ഡിസ്കൗണ്ട് തന്നിരുന്നതായി മേഘനാഥന് പറയുന്നു. “കര്‍സേവ വിജയിച്ചതായി അറിഞ്ഞതിനെ തുടര്‍ന്ന് കോളെജില്‍ മുഴുവന്‍ മെഴുകുതിരി കത്തിച്ച് ദീപാവലി പോലെ ആഘോഷിച്ചു” -മേഘനാഥന് പറയുന്നു. ആദ്യ കര്‍സേവയില്‍ ബാബറി മസ്ജിദ് തകര്‍ക്കാനുള്ള പദ്ധതിയില്ലായിരുന്നു. പകരം മകുടത്തില്‍ കൊടിനാട്ടുകമാത്രം ചെയ്തു.
പക്ഷെ ആദ്യകര്‍സേവ കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കര്‍സേവ നടന്നത്. 1992ല്‍. അന്നാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: