Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ്നാട് ആകര്‍ഷിച്ചത് 6.64 ലക്ഷം കോടിയുടെ നിക്ഷേപം; കേരളമേ ലജ്ജിക്കൂ..

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് കേരളത്തിലെ നല്ലൊരു ബിസിനസുകാരനായ കിറ്റെക്സ് ഉടമ സാബു കേരളം വിട്ട് തന്റെ സ്വപ്നപദ്ധതി തെലുങ്കാനയ്‌ക്ക് കൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 08:40 pm IST
in Kerala
ആന്തൂരിലെ ആത്മഹത്യ ചെയ്ത സാജന്‍ എന്ന പ്രവാസി വ്യവസായി (ഇടത്ത്) കിറ്റെക്സ് ഉടമ സാബു ജേക്കബ് (നടുവില്‍)

ആന്തൂരിലെ ആത്മഹത്യ ചെയ്ത സാജന്‍ എന്ന പ്രവാസി വ്യവസായി (ഇടത്ത്) കിറ്റെക്സ് ഉടമ സാബു ജേക്കബ് (നടുവില്‍)

തിരുവനന്തപുരം:ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് കേരളത്തിലെ നല്ലൊരു ബിസിനസുകാരനായ കിറ്റെക്സ് ഉടമ സാബു കേരളം വിട്ട് തന്റെ സ്വപ്നപദ്ധതി തെലുങ്കാനയ്‌ക്ക് കൊടുത്തത്. അത് ഭാഗ്യമായിപ്പോയി എന്നും തനിക്ക് വളരാന്‍ വിശാലമായ കളിത്തട്ടുണ്ടെന്ന് മനസ്സിലായെന്നും ഈയിടെയാണ് സാബു പ്രസ്താവിച്ചത്.

തെലുങ്കാനയില്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായി കിറ്റെക്സിന്റെ ഓഹരിവിലയില്‍ കുതിപ്പുണ്ടായി. മാത്രമല്ല, കുഞ്ഞുടുപ്പകളുടെ നിര്‍മ്മാണം നടത്തുന്ന ലോകത്തിലെ തന്നെ ഒന്നാമത്തെ കമ്പനിയായി മാറാന്‍ പോവുകയാണ് സാബുവിന്റെ കിറ്റെക്സ് ഇപ്പോള്‍. തെലുങ്കാനയിലെ വാറംഗലിലുള്ള കാകതിയ ടെക്സ്റ്റൈല്‍ പാര‍്ക്കിലും ഹൈദരാബാദിലെ സീതാരാംപൂരിലുമായി രണ്ട് ഫാക്ടറികള്‍ 3000 കോടി ചെലവിലാണ് ഉയരുന്നത്. ദിവസേന 24 ലക്ഷം കുഞ്ഞുടുപ്പുകള്‍ ഇവിടെ നിന്നും ഉല്‍പാദിപ്പിക്കും. 2400 കോടി രൂപയുടെ നിക്ഷേപമിറക്കാന്‍ ചെന്ന സാബു ജേക്കബ് 600 കോടി രൂപ കൂടി കൂടുതല്‍ നിക്ഷേപിച്ചു. 2024 മാര്‍ച്ചില്‍ ലോകത്തിലെ ഏറ്റവും നീളം കൂടി ഫാക്ടറിക്ക് ഇവിടെ തുടക്കമാകും.

വ്യവസായം ആരംഭിക്കാന്‍ ശ്രമിച്ച ബിസിനസുകാരന്‍ ആന്തൂരില്‍ ആത്മഹത്യ ചെയ്തത് മറക്കാറായിട്ടില്ല. കെട്ടിടനിര്‍മ്മാണ അനുമതിക്കായുള്ള അപേക്ഷകളിലടക്കം തദ്ദേശസ്ഥാപനങ്ങള്‍ മൗനം പാലിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചാണ് നിരീക്ഷിച്ചത്. 15 മാസത്തിനകം ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നും നടന്നിട്ടില്ല. അങ്ങിനെ ആന്തൂര്‍ ചിറയ്‌ക്കല്‍ പാറയില്‍ വീട്ടില്‍ സാജന്‍ എന്ന മറുനാടന്‍ മലയാളിയുടെ വ്യവസായസ്വപ്നം കരിഞ്ഞുപോയി. അതില്‍ യാതൊരു ദുഖവും ഉണ്ടായില്ലെന്ന് മാത്രമല്ല, ആ മരണത്തില്‍ നിന്നും ഒരു മാറ്റവും കേരളത്തില്‍ സംഭവിച്ചില്ല.

ഇപ്പോള്‍ തമിഴ്നാട് ഈയിടെ നടത്തിയ ആഗോള നിക്ഷേപകസംഗമം നടത്തിയപ്പോള്‍ വന്‍കിട ബിസിനസുകാര്‍ അവിടേക്ക് ഒഴുകിയെത്തി. അദാനി, അംബാനി, ടാറ്റ ഉള്‍പ്പെടെ യുള്ളവര്‍ 6.64 ലക്ഷം കോടിയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തത്.

കേരളത്തില്‍ ഒരു നിക്ഷേപകസംഗമം നടത്തിയാല്‍ എത്ര വന്‍കിട ബിസിനസുകാര്‍ വരും. അദാനി മാത്രം തമിഴ്നാട്ടില്‍ 42,700 കോടിയുടെ ബിസിനസാണ് വാഗ്ദാനം ചെയ്തത്. വൈദ്യുതവാഹന ഉല്‍പാദനം, സെമികണ്ടക്ടര്‍, ക്വാണ്ടം കംപ്യൂട്ടിംഗ്, ബാറ്ററി സെല്‍ ഉല്‍പാദനം തുടങ്ങി വന്‍തോതില്‍തൊഴില്‍ നല്‍കുന്ന ചെരിപ്പ് തുകല്‍ നിര്‍മ്മാണത്തിനും തമിഴ്നാട് ഇക്കുറി ഊന്നല്‍ നല്‍കി. പുതിയ നിക്ഷേപം ഒഴുകിവന്നപ്പോള്‍ ഏകദേശം 26.9 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സ്റ്റാലിന്‍ പറയുന്നു. ഈ നിക്ഷേപകസംഗമത്തില്‍ സ്റ്റാലിന് പിന്നില്‍ താങ്ങായി പ്രധാനമന്ത്രി മോദിയും നിലകൊണ്ടിരുന്നു. മോദി സ്വപ്നം കണ്ട പുതിയ വ്യവസായക്കുതിപ്പിന്റെ തുടര്‍ച്ചയാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. സെമികണ്ടക്ടര്‍, ഇവി, ഹരിത ബാറ്ററി സെല്‍ നിര്‍മ്മാണം…ഇതെല്ലാം.

അമിതമായ രാഷ്‌ട്രീയവല്‍ക്കരണമാണ് കേരളത്തിന്റെ പ്രശ്നം. സര്‍വ്വകലാശാലകളില്‍ ഇനി തിരുകിക്കയറ്റാന്‍ ബാക്കി ഇടമില്ലാത്ത വിധം കയറ്റിയിരിക്കുന്നു. പ്രതികാരരാഷ്‌ട്രീയത്തിന് ധാരാളം ഊര്‍ജ്ജം ചെലവഴിക്കുന്നു. ഇതെല്ലാം മാറ്റിവെച്ച് സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനെക്കുറിച്ച് കൂടി ചിന്തിച്ചുകൂടേ? തദ്ദേശീയമായ വികസനത്തെക്കുറിച്ച് ചിന്തിക്കാതെ കേന്ദ്രഫണ്ടിനെക്കുറിച്ച് മാത്രം വിലപിക്കുന്ന രീതിയില്‍ നിന്നും മാറ്റം ആവശ്യമല്ലേ?

Tags: M.K.StalinAnthoorAnthoor sajanKitex SabuTamil Nadu Investment Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

India

ഡിഎംകെ-മുസ്ലീം ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് എം കെ സ്റ്റാലിൻ ; ദാനശീലരും, എല്ലാവരെയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് മുസ്ലീങ്ങൾ

India

ആർ എസ് എസിനെ ലക്ഷ്യമിട്ട് സ്റ്റാലിന്റെ പുതിയ നീക്കം ; സ്വകാര്യ സ്കൂളുകളിൽ രാഷ്‌ട്രീയവും മതപരവുമായ പരിപാടികൾ നിരോധിച്ചു

India

പണമുണ്ടെങ്കിൽ ആശുപത്രികളും, സ്‌കൂളുകളും വികസിപ്പിക്കണം ; വോട്ടിനായി സൗജന്യ പദ്ധതികൾ നൽകുന്ന എം കെ സ്റ്റാലിനെ കുടഞ്ഞ് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.