കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ എൻഐഎ കോടതിയാണ് സവാദിനെ റിമാൻഡില്‍ വിട്ടത്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുണ്ടെന്നും സവാദിനെ എറണാകുളം സബ് ജയിലിലേക്ക് അയക്കണമെന്നുമുള്ള എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഷാജഹാൻ എന്ന പേരിലാണ് സവാദ് ഇപ്പോൾ അറിയപ്പെടുന്നതെന്നും എൻഐഎ കോടതിയെ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 13 വര്‍ഷവും കണ്ണൂരിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാന്‍ എന്ന പേരിലായാരുന്നു പോലീസിനേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വെട്ടിച്ചുള്ള ഒളിവുജീവിതം.
മരപ്പണി ഉള്‍പ്പെടെയുള്ള കൂലിവേല ചെയ്തായിരുന്നു ജീവിതം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സവാദ് എട്ട് വര്‍ഷം മുമ്പ് കാസര്‍കോടുനിന്ന് നിന്ന് വിവാഹവും കഴിച്ചിരുന്നു. നാട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ബേരത്ത് വരുന്നതിന് തൊട്ടുമുമ്പ് വിളക്കോടായിരുന്നു താമസമെന്നാണ് ഇയാള്‍ പറഞ്ഞതെന്ന് അയല്‍വാസികള്‍ പറഞ്ഞു. സ്ഥിരമായി ഒരു സ്ഥലത്തായിരുന്നില്ല പണിയെടുത്തിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അതിനാല്‍ പതിമൂന്ന് വര്‍ഷം മുന്‍പ് ഇയാളുടെ ഫോട്ടോ കണ്ടതാണ്. അതിനാല്‍ തന്നെ ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

2010 ജൂലൈ നാലിനാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് ടി. ജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത്. അന്നു തന്നെ സവാദ് ബംഗളുരുവിലേക്ക് കടന്നതായി കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷിച്ചെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല.
സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: