ന്യൂദല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അത് കാണാന്‍ പ്രൊഫ.ബി.ബി. ലാല്‍ എന്ന പുരാവസ്തു പര്യവേക്ഷകന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. തന്റെ 101ാം വയസ്സില്‍, ഒരു വര്‍ഷം മുന്‍പാണ് പ്രൊഫ. ബി.ബി. ലാല്‍ മരിച്ചത്.
ബാബറി മസ്ജിദ് മസ്ജിദിന്റെ അടിയിൽ തൂണുകളുള്ള ഒരു മഹാഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടതും അതിന് പുരാവസ്തു തെളിവുകള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിച്ച് റോമീല ഥാപ്പര്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരെ പൊളിച്ചത് പ്രൊഫ. ബി.ബി. ലാലാണ്. മുഴുവന്‍ പേര് ബ്രജ് ബാസി ലാൽ ഇന്ത്യൻ എഴുത്തുകാരനും പുരാവസ്തു ഗവേഷകനുമായ ഇദ്ദേഹം 1968 മുതൽ 1972 വരെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) ഡയറക്ടർ ജനറലായിരുന്നു.
അയോധ്യ തർക്കത്തിൽ ലാൽ ഹിന്ദു അനുകൂല നിലപാടാണ് എടുത്തത്. 1975 നും 1980 നും ഇടയിൽ അയോധ്യയിൽ ഉല്‍ഖനനം നടന്നു, 1989-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)ക്ക് സമർപ്പിച്ച ഏഴ് പേജുള്ള പ്രാഥമിക റിപ്പോർട്ടിൽ, അയോധ്യയിലെ ബാബറി മസ്ജിദ് ഘടനയ്‌ക്ക് കീഴില്‍ തന്റെ സംഘം “തൂണുകളുടെ അടിത്തറ” കണ്ടെത്തിയതായി ലാൽ പരാമർശിച്ചു .
1990-ൽ, വിരമിച്ചതിന് ശേഷം, അദ്ദേഹം ഇന്ത്യയാകെ പ്രഭാഷണങ്ങള്‍ നടത്തി. പള്ളിയുടെ അടിയിൽ ഒരു മഹാ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അദ്ദേഹം പ്രഭാഷണങ്ങളില്‍ വിശദീകരിച്ചു. അയോധ്യയില്‍ നടത്തി ഉല്‍ഖനനത്തിന്റെ തെളിവുകളുടെ പിന്‍ബലത്തോടെയാണ് ലാലിന്റെ പ്രഭാഷണങ്ങള്‍ വലിയ തോതില്‍ സ്വീകരിക്കപ്പെട്ടു. 2008-ല്‍ ഇദ്ദേഹം എഴുതിയ പുസ്തകമായ രാമ, ഹിസ്‌റ്റോറിസിറ്റി, മന്ദിർ ആൻഡ് സേതു: എവിഡൻസ് ഓഫ് ലിറ്ററേച്ചർ, ആർക്കിയോളജി, അദർ സയൻസസില്‍ അദ്ദേഹം എല്ലാം വ്യക്തമാക്ുന്നു. ഈ പുസ്തകത്തിലെ ഒരു പ്രസക്തഭാഗത്തില്‍ അദ്ദേഹം പറയുന്നു :
“ബാബറി മസ്ജിദിന്റെ തൂണുകളോട് ചേർന്ന്, പന്ത്രണ്ട് കൽത്തൂണുകൾ ഉണ്ടായിരുന്നു, അവയിൽ സാധാരണ ഹിന്ദു രൂപങ്ങളും ലിഖിതങ്ങളും മാത്രമല്ല, ഹിന്ദു ദേവതകളുടെ രൂപങ്ങളും ഉണ്ടായിരുന്നു. ഈ തൂണുകൾ ഒരിയ്‌ക്കലും ബാബാറി മസ്ജിദിന്റെ അവിഭാജ്യ ഘടകമല്ല, മറിച്ച് അതിന് അന്യമായിരുന്നുവെന്ന് സ്വയം വ്യക്തമാണ്”. ബി.ബി. ലാലിന്റെ ഈ തിരിച്ചറിവ് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ നുണകള്‍ക്കെതിരായ സത്യമായിരുന്നു. അയോധ്യയെയും രാമനെയും കുറിച്ച് അവര്‍ വളച്ചൊടിക്കാന്‍ ശ്രമിച്ച സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന നിരീക്ഷണം.
]2003-ൽ മറ്റൊരു ഖനനം നടന്നു, അതിൽ, ASI റിപ്പോർട്ട് അനുസരിച്ച്, ഒരു വലിയ ക്ഷേത്രഘടനയുടെ 50 തൂണുകൾ കണ്ടെത്തിയതായാണ് ഉത്ഖനന സംഘം സൂചിപ്പിച്ചത്. “ബാബറി മസ്ജിദിന് താഴെ ഒരു മഹത്തായ ക്ഷേത്രത്തിന് മതിയായ പുരാവസ്തു തെളിവുകൾ ഉണ്ടെന്നും “17 നിരകളിലായി 50-ലധികം തൂണുകൾ ഈ ഖനനം തുറന്നുകാട്ടി” എന്നും സംഘാംഗങ്ങള്‍ പ്രസ്താവിച്ചിരുന്നു. “ബാബറി മസ്ജിദിന് താഴെയുള്ളതും എ ഡി പന്ത്രണ്ടാം നൂറ്റാണ്ടോളം പഴക്കമുള്ളതുമായ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ അവിടെയുണ്ട് എന്ന നിഗമനത്തില്‍ പുരാവസ്തുസംഘം എത്തിച്ചേരുകയായിരുന്നു.
ലാല്‍ മരിച്ചപ്പോള്‍ ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യ കുറിച്ചത് ഇങ്ങിനെ 101 വയസ്സ് വരെ ജീവിച്ച ലാലിന്റെ 101 വര്‍ഷവും അയോധ്യപര്യവേക്ഷണത്തിന് വേണ്ടിയാണ് ചെലവഴിച്ചത്.
തെന്ന് അദ്ദേഹത്തിന്റെ മരണവേളയില്‍ ട്വീറ്റില്‍ പറഞ്ഞതെത്ര ശരിയാണ്. അദ്ദേഹം ജീവിച്ചതത്രയും രാമായണത്തിന്റെ വേരുകള്‍ തേടിയാണ്. ഇന്ത്യയില്‍ രാമായണത്തില്‍പറയപ്പെടുന്ന ഇന്നത്തെ ഇന്ത്യയിലെ അഞ്ച് ഇടങ്ങളില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉല്‍ഖനനം നടത്തിയിട്ടുണ്ട്.
നശിപ്പിക്കപ്പെട്ട ഹിന്ദു ഇതിഹാസമായ രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന അഞ്ച് സ്ഥലങ്ങൾ – അയോധ്യ , ഭരദ്വാജ് ആശ്രമം , നന്ദിഗ്രാം , ചിത്രകൂട് , ശൃംഗവേരപൂർ എന്നീ അഞ്ച് സ്ഥലങ്ങൾ -ഖനനം ചെയ്തത് ബി.ബി. ലാലിന്റെ സംഘമാണ്. പുരാവസ്തുവകുപ്പിന്റെ ധനസഹായത്തോടെ 1975-76-ൽ ലാൽ “രാമായണ സൈറ്റുകളുടെ പുരാവസ്തു” പദ്ധതിയിൽ പ്രവർത്തിച്ചത് ലാലിന് പഴയകാലത്തെ ഭാരതത്തെക്കുറിച്ച് നിറയെ ഉള്‍ക്കാഴ്ചകള്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: