ന്യൂദല്‍ഹി: ജവഹര്‍ലാന്‍ നെഹ്രു സര്‍വ്വകലാശാലയിലെയും അലിഗഢ് സര്‍വ്വകലാശാലയിലെയും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര് കഥ വളച്ചൊടിച്ചതാണ് അയോധ്യ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ കാലതാമസം നേരിട്ടതെന്ന് പുരാവസ്തുഗവേഷകനും അയോധ്യയില്‍ പര്യവേക്ഷണം നടത്തിയ സംഘത്തിലെ ഏക മുസ്ലിം അംഗവുമായ കെ.കെ. മുഹമ്മദ്. ഇവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് ഉപോല്‍ബലകമായ തെളിവുകളില്ല എന്ന് കാണിച്ച് ഈ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര് ആര്‍ക്കിയോളജിസ്റ്റ് ഡയറക്ടര്‍ ജനറള്‍ ആയിരുന്ന ബി.ബി. ലാലിന് എഴുതി നല്കി. എന്നാല്‍ ഈ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര് ആരും പുരാവസ്തുവിദഗ്ധര്‍ ആയിരുന്നില്ലെന്നും കെ.കെ. മുഹമ്മദ് പറയുന്നു.
ഈ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര് ആരും തന്നെ ആ സ്ഥലം സന്ദര്‍ശിച്ചിട്ടുള്ളവരല്ല. എന്നിട്ടും അവര്‍ അയോധ്യയില്‍ രാമക്ഷേത്രമുണ്ടായിരുന്നതിന് തെളിവുകളില്ല എന്ന് പ്രസ്താവന നല്‍കുകയായിരുന്നുവെന്നും കെ.കെ. മുഹമ്മദ് പറയുന്നു. ഇതിനെതിരെ പ്രമുഖ ആര്‍ക്കിയോളജിസ്റ്റ് ബി.ബി. ലാല്‍ അഭിപ്രായപ്രകടനം നടത്തുകയും സ്ഥലം പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആ പര്യവേക്ഷണമാണ് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ നുണകള്‍ പൊളിച്ചത്. -കെ.കെ. മുഹമ്മദ് പറഞ്ഞു.
മക്കയും മദീനയും മുസ്ലിങ്ങള്ക്കെങ്ങിനെയോ അതുപോലെയാണ് അയോധ്യ ഹിന്ദുക്കള്ക്കെന്നും അവിടെ മഹത്തായ ഒരു ക്ഷേത്രം പണിയാന്‍ ആ സ്ഥലം അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്യണമെന്ന് മുസ്ലിമായ താന്‍ അഭ്യര്‍ത്ഥിച്ചത് ഉല്‍ഖനനത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കെ.കെ. മുഹമ്മദ് പറയുന്നു. എന്തായാലും ബി.ബി. ലാല്‍ അയോധ്യക്ഷേത്രത്തിന് അനുകൂലമായ അഭിപ്രായപ്രകടനം നടത്തിയതും മുസ്ലിമായ താന്‍ അയോധ്യ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞതും ഈ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്ക്ക് വലിയ ആഘാതമായിരുന്നുവെന്ന് കെ.കെ. മുഹമ്മദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: