രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ ആരാധന പുനരാരംഭിച്ചതില്‍ ഏറെ ക്രുദ്ധനായത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തന്നെയാണ്. രാംലല്ലയുടെ വിഗ്രഹം സരയൂനദിയിലെറിയാനാണത്രേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ വല്ലഭ പന്തിനോട് നെഹ്റു പറഞ്ഞത്. നെഹ്റുവിന്റെ രോഷം മറ്റൊരാള്‍ക്കെതിരെയും തിരിഞ്ഞു. അത് മലയാളിയും ആലപ്പുഴക്കാരനുമായിരുന്ന കെ.കെ. നായര്‍ക്കെതിരെ ആയിരുന്നു. അയോദ്ധ്യയുള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയുടെ കളക്ടറായിരുന്ന കെ.കെ.നായരാണ് പൂട്ടിക്കിടന്ന രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തത്.
മജിസ്ട്രേറ്റായിരുന്ന കെ.കെ. നായരെ കളക്ടറായി നിയമിച്ചത് ഗോവിന്ദ വല്ലഭ പന്തായിരുന്നു. അധികാരം ദുര്‍വിനിയോഗിച്ചെന്നു പറഞ്ഞ് കെ.കെ. നായരെ പുറത്താക്കാന്‍ നെഹ്റു മുഖ്യമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇത് മനസിലാക്കി നായര്‍ സ്വമേധയാ രാജിവച്ചു. അഭിഭാഷകനായി ജനങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ തുടങ്ങി. പിന്നീട് ജനസംഘം എംപിമാരായി നായരും ഭാര്യയും പാര്‍ലമെന്റിലെത്തുകയും ചെയ്തു. അയോദ്ധ്യയുടെ വിമോചനപ്പോരാട്ടത്തില്‍ നെഹ്റുവിനെപ്പോലും ഭയക്കാതിരുന്ന ഈ ആലപ്പുഴക്കാരന്റെ പങ്ക് വളരെ വലുതാണ്. കാലത്തിന്റെ ഉള്‍വിളി കേട്ടാണ് താന്‍ രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തതെന്ന നായര്‍ സാബിന്റെ വാക്കുകള്‍ രാമഭക്തരുടെ കാതുകളില്‍ ഇന്നും മുഴങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: