സ്വാമി വാസുദേവാനന്ദ സരസ്വതി 1989ല്‍ ജ്യോതിഷ്പീഠം ബദരീകാശ്രമത്തിലെ ശങ്കരാചാര്യനായി. അവിടെയായിരുന്നു അഞ്ചാമത് ധര്‍മ്മ സന്‍സദിന്റെ പ്രത്യേക യോഗം. ആ യോഗത്തില്‍ അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിലാണ് കര്‍സേവയുടെ തീയതി ഡിസംബര്‍ ആറ് എന്ന് നിശ്ചയിച്ചത്.
രാം ലല്ലയാണ് അയോദ്ധ്യയിലെ ആ സ്ഥലത്തിന്റെ ഉടമ എന്ന വിശ്വാസത്തിന്റെ ശക്തമായ വക്താവായിരുന്നു സ്വാമി വാസുദേവാനന്ദ സരസ്വതി. എല്ലാ കക്ഷികളും ഇത് അംഗീകരിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
സ്വാമി വാസുദേവാനന്ദ സരസ്വതിയുടെ അദ്ധ്യക്ഷതയില്‍ 1991 ഏപ്രിലില്‍ ദല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന നാലാമത്തെ ധര്മ്മസന്സദിലാണ് തര്‍ക്ക കെട്ടിടം ശ്രീരാമജന്മഭൂമി ട്രസ്റ്റിന് കൈമാറണമെന്ന ആവശ്യം ആദ്യമായി ഉയര്‍ന്നത്. ജ്യോതിഷ് പീഠത്തിലെ അവകാശങ്ങളെച്ചൊല്ലി സ്വാമി സ്വരൂപാനന്ദ സരസ്വതിയുമായി നിരന്തരം തര്‍ക്കത്തിലായിരുന്നു വാസുദേവാനന്ദ സരസ്വതി. അതുകൊണ്ടു മാത്രമാണ് രാമജന്മഭൂമി പ്രസ്ഥാനത്തിനെതിരെ സ്വരൂപാനന്ദ്ജി എന്നും നിലകൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: