ലോകമെമ്പാടുമുള്ള സമൂഹങ്ങളില്‍ നൂറ്റാണ്ടുകളായി പ്രാണികളെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്ന സംസ്കാരമുണ്ട്. ചോണനുറുമ്പുകളെ (ചുവന്ന നെയ്ത്തുകാരന് ഉറുമ്പുകളെ) ചട്ണിയായി കഴിക്കുന്ന ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ ഒരു സമൂഹമുണ്ട്. സാധതരത്തിലുള്ള അര്‍ദ്ധഖര രൂപത്തിലുള്ള ഉറുമ്പു ചമ്മന്തിയെ ഇവര്‍ ‘കായ് ചട്ണി’ എന്നാണ് വിളിക്കുന്നത്.
ഈ ചട്ണി അതിന്റെ ഔഷധ ഗുണങ്ങള്‍ക്കും പോഷക ഗുണങ്ങള്‍ക്കും ഈ പ്രദേശത്ത് പ്രശസ്തമാണ്. 2024 ജനുവരി രണ്ടിന് ഈ വ്യതിരിക്തമായ രുചിയുള്ള ചട്ണിക്ക് ജീയോഗ്രഫിക്കല്‍ ഇന്‍ഡികേഷന്‍ (ഭൂമിശാസ്ത്രപരമായ സൂചന- ജിഐ) ടാഗ് ലഭിച്ചു. ഒരു ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം, പ്രശസ്തി അല്ലെങ്കില്‍ മറ്റ് സ്വഭാവസവിശേഷതകള്‍ അതിന്റെ ഭൂമിശാസ്ത്രപരമായ ഉത്ഭവവുമായി ബന്ധപ്പെട്ടിരിക്കുന്നതായി തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക അടയാളമാണ് ഭൂമിശാസ്ത്രപരമായ സൂചന.
Oecophylla smaragdina എന്നറിയപ്പെടുന്ന ചുവന്ന നെയ്ത്തുകാരന് ഉറുമ്പുകള്‍, വളരെ വേദനാജനകമായ കുത്ത് കൊണ്ട് ശ്രദ്ധേയമാണ്. ഏഷ്യയിലെ രണ്ടാമത്തെ വലിയ ജൈവമണ്ഡലമായ സിമിലിപാല്‍ വനങ്ങള്‍ ഉള്‍പ്പെടെ മയൂര്‍ഭഞ്ജിലെ വനങ്ങളിലാണ് ഈ ഉറുമ്പുകള്‍ സാധാരണയായി കാണപ്പെടുന്നത്. ജില്ലയിലെ നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ ഈ പ്രാണികളെ ശേഖരിച്ചും ചമ്മന്തിയുണ്ടാക്കി വിറ്റുമാണ് ഉപജീവനം കഴിക്കുന്നു. ഉറുമ്പുകളും അവയുടെ മുട്ടകളും അവയുടെ കൂടുകളില്‍ നിന്ന് ശേഖരിക്കുകയും ഉപയോഗിക്കുന്നതിന് മുമ്പ് വൃത്തിയാക്കുകയും ചെയ്യുന്നു.
ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവയുടെ മിശ്രിതം പൊടിച്ചാണ് ചട്നി ഉണ്ടാക്കുന്നത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ ചുവന്ന ഉറുമ്പ് ചട്ണികള്‍ കാണാന്‍ സാധിക്കും. പാചക ആകര്‍ഷണത്തിന് പുറമേ, ചുവന്ന ഉറുമ്പ് ചട്ണി അതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. പ്രോട്ടീന്‍, കാല്‍സ്യം, സിങ്ക്, വൈറ്റമിന്‍ ബി12, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ നല്ല ഉറവിടമാണ് ഉറുമ്പു ചട്ണിയെന്ന് വിശ്വസിക്കപ്പെടുന്നു.
ആരോഗ്യകരമായ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും വികാസത്തില്‍ ഈ ചട്ണിയുടെ പങ്ക് അമൂല്യമാണ്. വിഷാദം, ക്ഷീണം, ഓര്‍മ്മക്കുറവ് തുടങ്ങിയ അവസ്ഥകളുടെ കൈകാര്യം ചെയ്യാനും ഇത് സഹായിച്ചേക്കാം. വിവിധ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍, പാരിസ്ഥിതിക വെല്ലുവിളികള്‍ക്കുള്ള സാധ്യതയുള്ള പരിഹാരമായി പ്രോട്ടീന്‍ സ്രോതസ്സായി നമ്മുടെ ഭക്ഷണക്രമത്തില്‍ പ്രാണികളെ സംയോജിപ്പിക്കുന്നത് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: