സംസ്ഥാന ഭരണനിര്‍വഹണവിഭാഗത്തിന്റെ തലവനായ ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ക്ക് നേരെ തൊടുപുഴയില്‍ എല്‍ഡിഎഫിന്റെയും ഡിവൈഎഫ്ഐ യുടെയും നേതൃത്വത്തില്‍ ഉണ്ടായ പ്രതിഷേധം അത്യന്തം ലജ്ജാകരവും അപലപനീയവുമാണെന്ന് ബിജെപി മാധ്യമേഖ പ്രസിഡന്റ് എന്‍ ഹരി. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഗവര്‍ണറുടെ വാഹനം നിര്‍ത്തിയിടേണ്ട സാഹചര്യം അതീവ ഗുരുതരവും വന്‍ സുരക്ഷാ വീഴ്ച്ചയുമാണ്.
കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാല്‍ ഗവര്‍ണറുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയത് മുഖ്യമന്ത്രിയുടെ ഭാഷയിലെ രക്ഷാ പ്രവര്‍ത്തനമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തി എന്ന് തോന്നിപ്പിക്കും വിധത്തില്‍ അക്രമാസക്തമായിരുന്നു സ്ഥിതിയെന്ന് എന്‍.ഹരി വിമര്‍ശിച്ചു. ഏതാനും ദിവസം മുന്‍പ് കേരള ഗവര്‍ണറെ പൊതു പരിപാടിയില്‍ അസഭ്യം വിളിച്ച് അധിക്ഷേപിച്ച എംഎല്‍എ, എം.എം. മണി നടത്തിയത് ഗുരുതര സത്യപ്രതിജ്ഞ ലംഘനം.
പൊതു ജനങ്ങളെയും പൊതു പ്രവര്‍ത്തകരെയും പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് വഴിതടയുകയും ആക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഗുണ്ടാ രാജിലേക്ക് പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എത്തി നില്‍ക്കുന്നെന്നും
വ്യാപാരികളെയും തൊഴിലാളികളെയും വെല്ലുവിളിച്ചു ഇടുക്കിയില്‍ എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താല്‍ ഇടുക്കിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഗവര്‍ണര്‍ക്ക് പോലും സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത, അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന കേരളത്തില്‍ സാധാരണക്കാരുടെ സ്വത്തിനും ജീവനും എന്ത് സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് വ്യക്തമാക്കണം.
ഹര്‍ത്താലിനോട് അനുബന്ധിച്ച് തൊടുപുഴയില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനത്തിനും പൊതുസമൂഹത്തിനും അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പദപ്രയോഗങ്ങള്‍ നടത്തുകയും. ജാഥനടത്തി പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്ത എല്‍ഡിഎഫ്, ഡിവൈഎഫ്ഐ നേതാക്കള്‍ക്കുമെ തിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് അറിയിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും എന്‍ ഹരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: