തിരുവനന്തപുരം : തിരുവല്ലത്ത് ഷഹാനയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബം ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തും. പ്രതികളെ പിടിക്കുന്നതില്‍ പൊലീസ് അനാസ്ഥയെന്ന് ആരോപിച്ചാണ് സത്യാഗ്രഹം നടത്തുന്നത്.
ഭര്‍തൃ വീട്ടിലെ പീഢനമാണ് ഷഹാനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഷഹാനയുടെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.കേസില്‍ പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ നവാസിനെതിരെയാണ് നടപടി.അന്വേഷണവിവരം ചോര്‍ത്തി നല്കി ഇയാള്‍ ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് വിലയിരുത്തല്‍.പിന്നാലെ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദ്ദേശം നല്കി.
അതേസമയം പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ നിഗമനം.പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: