1949 ല്‍ ഫൈസാബാദിലെ സിറ്റി മജിസ്ട്രേറ്റായിരുന്നു ഗുരുദത്ത് സിങ്. ഈ പ്രവിശ്യയിലെ സിവില്‍ സര്‍വീസ് ഓഫീസര്‍ എന്നനിലയില്‍ ബഹുമാന്യനായിരുന്നു. സര്‍വാദരണീയന്‍. ഹിന്ദു മഹാസഭയുമായി അടുപ്പമുള്ളയാളായിരുന്നു ഗുരുദത്ത് സിങ്.
അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഗുരുദത്ത് സിങ് ഔദ്യോഗിക വേഷത്തില്‍ ഉള്‍പ്പെട്ടതെങ്കിലും ഒരിക്കലും തൊപ്പി ധരിച്ചിരുന്നില്ല. പകരം ജന്മനാടിന്റെ സംസ്കൃതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാരമ്പര്യ രീതിയില്‍ എപ്പോഴും തലപ്പാവ് ധരിച്ചിരുന്നു. സസ്യാഹാരിയായിരുന്ന ഗുരുദത്ത് സിങ് ശ്രീരാമനില്‍ വളരെയധികം വിശ്വസിച്ചിരുന്നു, പഠിക്കുമ്പോള്‍ അദ്ദേഹം എല്ലാ വര്‍ഷവും രാമജന്മഭൂമി സന്ദര്‍ശിക്കാന്‍ അയോദ്ധ്യയില്‍ പോകുമായിരുന്നു.
ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന കെ.കെ. നായരെപ്പോലെ, അയോദ്ധ്യയിലെ തര്‍ക്ക കെട്ടിടത്തില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഗുരുദത്ത് സിങ്ങും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. സത്യത്തില്‍ ആ ചരിത്രത്തിലെ പ്രധാന കണ്ണിതന്നെയായിരുന്നു അദ്ദേഹം. സിറ്റി മജിസ്ട്രേറ്റായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ലോര്‍പൂര്‍ ഹൗസിലാണ് ഗുരുദത്ത് സിങ് താമസിച്ചിരുന്നത്. ജില്ലാ മജിസ്ട്രേറ്റ് നായരും അഭിരാം ദാസും ചേര്‍ന്ന്, വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് പലപ്പോഴും ചര്‍ച്ചകള്‍ നടത്തിയിരുന്നതായി മകന് ഗുരുവസന്ത് സിങ് പറയുന്നു. അന്ന് ഗുരുവസന്തിന് 15 വയസായിരുന്നു.
അവിടെ രാത്രിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമ്പോള്‍, ഞങ്ങള്‍ അച്ഛനുമൊത്ത് പൂജാമുറിയില്‍ ‘ഈശ്വരാ, എന്തുവന്നാലും അത് സംഭവിക്കട്ടെ’ എന്ന് പ്രാര്ത്ഥിക്കുകയായിരുന്നുവെന്ന് ഗുരുവസന്ത് ഓര്‍മ്മിക്കുന്നു. ഗര്ഭഗൃഹത്തില് ബാലകരാമ വിഗ്രഹത്തിന്റെ സമീപത്ത് സൂക്ഷിച്ചിരുന്ന ചില പ്രമുഖരുടെ ചിത്രങ്ങളില്‍ ഗുരുദത്ത് സിങ്ങിന്റെ ചിത്രവും ഉണ്ടായിരുന്നു. വിഗ്രഹം സ്ഥാപിച്ച സംഭവത്തിന് ശേഷം ഗുരുദത്ത് സിങ് ജോലി രാജി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: