തിരുവനന്തപുരം: ശോഭന മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ആഹാ…പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അയ്യയ്യോ- ഇതാണ് ഇവരൊക്കെ നേടിയെടുക്കുമെന്ന് വാതോരാതെ പ്രസംഗിക്കുന്ന വ്യക്തിസ്വാതന്ത്ര്യമെന്ന് ചോദിച്ച് മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത്. ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ സീമ വിനീത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് സംസാരിച്ച നടി ശോഭനയെ പിന്തുണച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ശോഭനയെ വിമര്‍ശിച്ച മറ്റൊരു ട്രാന്‍സ് ജെന്‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശീതള്‍ ശ്യാമിനോടും സീമ വിനീത് വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ഇനി തന്നെക്കണ്ടാല്‍ ശോഭനയെപ്പോലെയുണ്ടെന്ന് ആരും പറയരുതെന്ന കുറിപ്പുമായി രംഗത്ത് വന്ന ശീതള്‍ ശ്യാം ശോഭനയെ ശക്തമായി വിമര്‍ശിക്കുകയായിരുന്നു.
“ശീതൾ (ഇടത്പക്ഷക്കാരിയാണ് ശീതള്‍) ഉറപ്പാണ് എൽഡിഎഫ് എന്ന പ്രൊഫൈലിൽ ഇട്ടതുപൊലെ മറ്റൊരു പാർട്ടിയുടെ ആശയത്തെ ഇഷ്ടപ്പെടാത്തതുപോലെ ഒരു സ്വാതന്ത്ര്യം ശോഭനയ്‌ക്കുമുണ്ടാകില്ലേ… അഭിപ്രായം പറയാൻ കഴിയില്ലേ?.”- സീമ വിനീത് ചോദിക്കുന്നു.
‘എന്നെ ഇനി ശോഭനയെപ്പോലെയാണെന്ന് പറയേണ്ടായെന്ന് പറയുന്ന വ്യക്തി അതിൽ തന്നെ അവർക്ക് അവരുടെ വ്യക്തിത്വത്തിലൊ സ്വത്വത്തിലെ വിശ്വാസമില്ല താൽപ്പര്യമില്ല എന്നാണര്‍ത്ഥം. “- ശീതള്‍ ശ്യാമിന്റെ അഭിപ്രായപ്രകടനത്തെ സീമ വിനീത് വിമര്‍ശിക്കുന്നു.
നിങ്ങൾക്ക് മണിപ്പൂരാണോ പ്രശ്നം… കേരളത്തിൽ വണ്ടിപ്പെരിയാറിലെ ഒരു പെൺകുഞ്ഞിനെ പീഡിപ്പിച്ച് തൂക്കി കൊന്നത് പുരോഗമനമായാണോ കാണുന്നത്..? വാളയാറിലെ രണ്ട് പെൺകുഞ്ഞുങ്ങളെ മൃഗീയമായി പീഡിപ്പിച്ച് കൊന്നത് പുരോഗമന പ്രവർത്തനമാണെന്നാണോ പറയുന്നത്..? പിന്നെ കർഷകർ കടക്കെണിയിൽ ദിനവും ആത്മഹത്യ ചെയ്യുന്നു.’- മോദിയെ മണിപ്പൂരിന്റെ പേരില്‍ വിമര്‍ശിക്കുന്ന ഇടത് സഖാക്കളെ സീമ വിനീത് ചോദ്യം ചെയ്യുന്നു.
“ഇന്നും കണ്ണൂരിൽ ജോസെന്ന് പേരുള്ള കർഷകൻ ആത്മഹത്യ ചെയ്തു. എന്താ ഇതാണോ തൊഴിലാളി പാർട്ടിയുടെ കർഷകരോടുള്ള ആത്മാർത്ഥത..? ഇനി ദളിതരോടുള്ള സ്നേഹത്തിന്റെ മുഖം. മായാതെ കിടക്കുകയാണ് മധുവിന്റെ മുഖം.”- ഇടത് പക്ഷത്തോടുള്ള വിമര്‍ശനം മറയില്ലാതെ പ്രകടിപ്പിക്കുകയാണ് സീമ വിനീത്.
സൂര്യനെല്ലിയും കവിയൂരും ഒക്കെ പിറവിയെടുത്തത് കേരളത്തിലാണ്.. ശോഭന നവകേരള സദസിൽ വരികയും പങ്കെടുക്കുകയും ചെയ്തില്ലേ…? ആരും അവരെ വിമർശിച്ചില്ലല്ലോ…? ശീതളിനാവാം ശോഭനയ്‌ക്ക് പാടില്ല എന്നിടത്താണ് അഭിപ്രായവ്യത്യാസം ഉണ്ടാവുന്നത്. ശീതൾ നിങ്ങൾക്ക് ശോഭനയെ പോലെ ആയിരിക്കും ഞങ്ങൾക്കല്ല…’, സീമ വിനീത് ഇടതുപക്ഷത്തോടും ഇടത് അനുഭാവിയായ ശീതള്‍ ശ്യാമിനോടും ഉള്ള അഭിപ്രായ ഭിന്നത തന്റെ കുറിപ്പില്‍ തുറന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: