ന്യൂദൽഹി: മാലദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. എല്ലാ ഭാരതീയരും നമ്മുടെ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും നമ്മള്‍ രാജ്യത്തെ ടൂറിസം സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അത് എല്ലാവര്‍ക്കും നല്ലതാണെന്നും ഷമി പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച സംഭാവനകൾക്ക് ഈ വർഷത്തെ അർജുന അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഷമി. നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മള്‍ പിന്തുണക്കണമെന്നും ഷമി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
“നമ്മുടെ രാജ്യത്തെ വിനോദസഞ്ചാരത്തെ നമ്മൾ പ്രോത്സാഹിപ്പിക്കണം. രാജ്യം നല്ല രീതിയിൽ മുന്നോട്ടുപോയി പുരോഗമനം കൈവരിക്കുമ്പോൾ അത് എല്ലാവർക്കും നല്ലതാണ്. നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് നമ്മുടെ പ്രധാനമന്ത്രി ശ്രമിക്കുന്നത്, അതിനാൽ നമ്മളെല്ലാവരും അതിനെ പിന്തുണയ്‌ക്കണക്കേണ്ടതാണ്” – ഷമി വ്യക്തമാക്കി.
ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ ടൂറിസം സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചതും മാലദ്വീപിലെ ഒരു വിഭാഗത്തിനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ പ്രസ്താവനകളുമായി മാലദ്വീപിലെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തുകയും ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ നിന്നുമുള്ള നിരവധി പ്രമുഖർ പ്രധാനമന്ത്രിക്കും ലക്ഷദ്വീപിനും മറ്റ് ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പിന്തുണ അറിയിച്ചുകൊണ്ട് മാലദ്വീപിനെതിരായി രംഗത്ത് വന്നു. ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും അടക്കമുള്ള നിരവധി പേർ ‘ബോയ്‌കോട്ട് മാലിദ്വീപ്’ ഹാഷ് ടാഗുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത് വഴി വലിയ ടൂറിസം നഷ്ടമാണ് മാലദ്വീപിന് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: