കോഴിക്കോട്: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞിനുള്ള സാധ്യത കണക്കിലെടുത്ത് ട്രെയിന്‍ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ. രാജ്യത്തെ വടക്കന്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ച് വടക്കന്‍ മധ്യ, പടിഞ്ഞാറന്‍ മധ്യ, കിഴക്കന്‍ മധ്യ മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇവിടങ്ങളിലേക്ക് യാത്ര ബുക്ക് ചെയ്തിട്ടുള്ള ആളുകള്‍ക്ക് പരമാവധി ഒമ്പതു മണിക്കൂര്‍ വരെ യാത്രക്ക് താമസം നേരിടാന്‍ സാധ്യത ഉണ്ടെന്നും റെയില്‍വേ അറിയിച്ചു. ഈ സാഹചര്യത്തെ നേരിടാന്‍ അധിക ലഘുഭക്ഷണങ്ങള്‍ കരുതണം. താഴെ പറയുന്ന ട്രെയിനുകളില്‍ യാത്ര ആസൂത്രണം ചെയ്ത ആളുകള്‍ അധിക ഭക്ഷണം, ലഘുഭക്ഷണം, ശൈത്യകാല വസ്ത്രങ്ങള്‍ എന്നിവ കൈവശം വെക്കേണ്ടതാണ്.
തമിഴ്നാട് എക്സ്പ്രസ് (12621/22), ജിടി എക്സ്പ്രസ് (12615/16), കൊച്ചുവേളി-ഘോരഖ്പൂര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12511/2), സംഘമിത്ര എക്സ് (12295/6), തിരുക്കുറള്‍ (12641/2), തമിഴ്നാട് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12651/2), മധുരൈ – ചാണ്ഡിഗഡ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12688/ 7), കര്‍ണാടക (2627/8), കേരള എക്സ്പ്രസ് (12625/6), ചെന്നൈ തുരന്തോ (12269/ 70), ചെന്നൈ രാജധാനി (12433/4), ബാംഗ്ലൂര്‍ രാജധാനി (22691/2), ഹസ്റത്ത് നിസാമുദ്ദീന്‍ ഗരീബ്നാഥ് എക്സ്പ്രസ് (12611/2), ആന്‍ഡമാന്‍ (6053/4), ഗോമതി സാഗര്‍ (16093/4), ടെന്‍-എസ്വിഡികെ എക്സ്പ്രസ്, രപ്തിസാഗര്‍, കേരള സമ്പര്‍ക്കക്രാന്തി, കൊച്ചുവേളി-യോഗ് എന്‍. ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, മില്ലേനിയം എക്സ്പ്രസ്, കോംഗു എക്സ്പ്രസ്, കര്‍ണാടക സമ്പര്‍ക്കക്രാന്തി, മൈസൂര്‍ സ്വര്‍ണജയന്തി എക്സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് റെയില്‍വേയുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: