Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ ജീവിതത്തിന്റെ പ്രാണപ്രതിഷ്ഠ – സ്വാമി സത് സ്വരൂപാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 04:02 pm IST
in India

ഗംഗാ, യമുന തുടങ്ങിയ പുണ്യനദികളുടെ സംഗമ സ്ഥാനമാണ് പ്രയാഗുകള്‍. അങ്ങനെയുള്ള പ്രയാഗുകളിലൊന്നാണ് അയോദ്ധ്യ. ചാക്രികവും നൈരന്തര്യവുമുള്ള ഭരണ വ്യവസ്ഥയുടെ പാരമ്പര്യമാണ് അയോദ്ധ്യയ്‌ക്കുള്ളത്. അത് കേവലം ഇന്ത്യ എന്ന് ഇന്ന് പേരിട്ടു വിളിക്കുന്ന ഒരു പ്രദേശത്തിന്റെ മാത്രമായ ഭരണ കേന്ദ്രമല്ല. ലോകത്തിന്റെ ഭരണകേന്ദ്രം എന്ന നിലയിലാണ് രാമായണത്തില്‍ കാണുന്നത്. ദശരഥന്‍ ലോകം ഭരിച്ചത് അയോദ്ധ്യ കേന്ദ്രമാക്കിയാണ് എന്നാണ് ആദികാവ്യമായ രാമായണത്തിലുള്ളത്. ഈ ഭൂമിയെ രക്ഷിച്ചുകൊണ്ട് പതിനോരായിരം സംവത്സരം ശ്രീരാമചന്ദ്രന്‍ ഭരിച്ചു എന്നെഴുതി ശുഭമായി വാല്മീകി രാമായണം അവസാനിപ്പിക്കുന്നതും അതുകൊണ്ടാണ്. പതിനോരായിരം എന്നത് പാരമ്പര്യത്തുടര്‍ച്ചയാവാം.

പരമ്പരാഗതമായ ഒട്ടനവധി ഓര്‍മകളാണ് അയോദ്ധ്യയുമായി ബന്ധപ്പെട്ടുള്ളത്. ഭാരതത്തിന്റെ തെക്കുഭാഗത്ത് ദക്ഷിണാപഥ ചക്രവര്‍ത്തിമാരും വടക്കുഭാഗത്ത് ഉത്തരാപഥ ചക്രവര്‍ത്തിമാരുമാണ് ഭരിച്ചിരുന്നത്. അങ്ങനെയിരിക്കേ മുടിചൂടാമന്നനായ ഹര്‍ഷവര്‍ദ്ധനനെ യുദ്ധത്തില്‍ തോല്പിച്ച് ചാലൂക്യ സമ്രാട്ട് പുലകേശി ഉത്തരാപഥത്തിന്റെ കൂടി ഭരണാധികാരിയായി മാറി. അങ്ങനെയാണ് ചോള സാമ്രാജ്യത്തിന്റെ പാരമ്പര്യവും അയോദ്ധ്യയ്‌ക്കുണ്ടായത്. രാഷ്‌ട്രയശസിന്റെയും വ്യവസ്ഥയുടെയും സൂചകമാണ് ശ്രീരാമന്‍. നൂറ്റാണ്ടുകളോളം ചാക്രികമായി നിലകൊണ്ട ഈയൊരു രാഷ്‌ട്രവ്യവസ്ഥയുടെ യശസായി നിലനിന്നിരുന്ന ക്ഷേത്രത്തെ ഉന്മൂലനം ചെയ്യുക മാത്രമല്ല നടന്നത്. വിമതവും വിജാതീയവുമായ ഭരണവ്യവസ്ഥകള്‍ വന്നപ്പോഴൊക്കെ ആക്രമിക്കപ്പെടുന്ന ബിംബമായി രാമന്‍ മാറുകയും ചെയ്തു. രാമചരിതം പറയുന്ന രാമായണത്തില്‍ത്തന്നെ വിപരീതാക്ഷരങ്ങള്‍ ഉണ്ടായി. വിപരീത രാമായണം എഴുതുക എന്ന ചൊല്ലുതന്നെ പ്രസിദ്ധമാണല്ലോ. രാമായണത്തിന് പാഠാന്തരങ്ങള്‍ ഉണ്ടായി. ചിലതില്‍ ശ്രീരാമനെ ഒന്നുമറിയാത്ത മന്ദന്‍, ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ചവന്‍ എന്നു വരെയുള്ള വര്‍ണനകള്‍ കടന്നു കയറി.

രാമന് ഇത്ര വ്യാപ്തിയുണ്ടോയെന്ന്, രാമന്‍ ജനിച്ചോയെന്ന്, രാമായണം എഴുതപ്പെട്ടോ എന്നൊക്കെ സംശയം തുടങ്ങി അനേകായിരം രാഷ്‌ട്രീയവത്കരിക്കപ്പെട്ട വിഷയങ്ങളാല്‍ തദ്ദേശീയ ജനതയുടെ പാരമ്പര്യക്കണ്ണി മുറിക്കുകയായിരുന്നു ലക്ഷ്യം. രാമസ്ഥാനം മസ്ജിദായപ്പോള്‍ പ്രാണന്‍ നഷ്ടപ്പെട്ട തദ്ദേശീയരുടെ വികാരം ദീര്‍ഘകാലം വ്രണപ്പെട്ടു. ആ വേദനയെന്ന വികാരമാണ് കര്‍സേവയിലൂടെ ഭാരതം തുടച്ചു മാറ്റിയത്. അഞ്ച് നൂറ്റാണ്ട് മുമ്പുവരെ അയോദ്ധ്യയിലൊരു ക്ഷേത്രമുണ്ടായിരുന്നു എന്ന് രാജലിഖിതങ്ങളിലുണ്ട്. ഭാരതീയ അധികാര വ്യവസ്ഥയുടേയും പരമ്പരകളുടേയും തുടര്‍ച്ചയായ സംക്രമണങ്ങളുടേയും ഉദയാസ്തമനങ്ങളുടേയും പ്രതീകമാണ് അയോദ്ധ്യ. അങ്ങനെ വരുമ്പോള്‍ പുതുതായ ഒരു വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠയല്ല, ദേശീയ ജീവിതത്തിന്റെ പ്രാണപ്രതിഷ്ഠയാണ് അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്നത്.

ഭാരതീയ ജീവിതത്തിന്റെയും സംസ്‌കൃതിയുടേയും പ്രതീകമായ രാമന്‍ അതിനൊരു നിമിത്തമായി മാറുന്നുവെന്നേയുള്ളൂ. എവിടെയൊക്കെ രാജഭരണം നടന്നിരുന്നുവോ അവിടെയൊക്കെ ആദര്‍ശ വ്യക്തിത്വങ്ങളുണ്ടായിരുന്നു. രാജാവിന്റെ മാതൃക എന്ന നിലയില്‍ എവിടേയും ശോഭിച്ചത് രാമനാണ്. കേരളത്തില്‍ വരെ രാമവര്‍മമാരുണ്ടായതങ്ങനെയാണ്. ആര്‍വി എന്നായിരുന്നു കൊച്ചിയിലെ രാജാക്കന്മാര്‍ ഒപ്പുപോലുമിട്ടിരുന്നത്. ഇതേ രാമന്റെ പരമ്പര തന്നെയാണ് ഇന്തോനേഷ്യയിലും ജക്കാര്‍ത്തയിലും ഫിലിപ്പീന്‍സിലും ജാവയിലുമൊക്കെ കാണാനാകുന്നത്. ഈയൊരു ആദര്‍ശമാണ് പ്രാണപ്രതിഷ്ഠയിലൂടെ നാം വീണ്ടെടുക്കുന്നത്. ചലനം തന്നെയാണ് പ്രാണന്‍ എന്നതുകൊണ്ട് നമ്മുടെ ദേശീയ ജീവിതത്തില്‍ ചലനമുണ്ടാക്കുക എന്നുതന്നെയാണ് ഇതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത്. സംസ്‌കൃതിയുടെ പരിച്ഛേദമായി ശ്രീരാമ ക്ഷേത്രം മാറട്ടെ എന്നാണ് ഓരോ ഭാരതീയന്റേയും പ്രാര്‍ത്ഥന.

Tags: AyodhyaSriram temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.