ന്യൂദൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഭാരതം. മാലദ്വീപ് ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. ഇതിനു പിന്നാലെയാണ് ഹൈക്കമ്മഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. …
മന്ത്രിമാരുടെ നടപടി മാലദ്വീപില്‍ വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം മന്ത്രിമാരെ വിമര്‍ശിച്ചു രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി. സാമൂഹ്യ മാധ്യമത്തിലൂടെ മറ്റൊരു രാഷ്‌ട്രത്തിന്റെ തലവനെ അപമാനിച്ചാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും മാലദ്വീപ് ഭരണകൂടം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്കി. മാലദ്വീപിലേക്കുള്ള വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ വിമാനടിക്കറ്റുകള്‍ റദ്ദാക്കിയും ഹോട്ടല്‍ റൂമുകളുടെ ബുക്കിങ് റദ്ദാക്കിയും പ്രതിഷേധിച്ചു.
പ്രധാനമന്ത്രി മോദി ലക്ഷദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭാരതത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മാലദ്വീപിന് വലിയ തിരിച്ചടിയാണ് ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിച്ച മോദിയുടെ നടപടി എന്നാരോപിച്ചായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ പ്രകോപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: