ഗോരഖ്പൂര്‍: അഞ്ഞൂറ് നര്‍ത്തകരുമായി ഭോജ്പുരി നടന് രവികിഷന്റെ അയോദ്ധ്യാരാമന്‍…. അയോദ്ധ്യ കേ ശ്രീറാം എന്ന പേരിലാണ് രവികിഷന്‍ സംഗീത വീഡിയോ ആല്‍ബത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ‘ഈ ഗാനം ശ്രീരാമനുള്ള സമര്‍പ്പണമാണ്. റാപ്പും ഫ്യൂഷനും കലര്‍ന്ന പാട്ടുകള്‍ എല്ലാ തലമുറയെയും ആകര്‍ഷിക്കുമെന്ന് രവി കിഷന് എഎന്‍ഐയോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ശ്രീരാംഭജന് ഹാഷ്ടാഗിലാകും വീഡിയോ ആല്‍ബം പുറത്തിറക്കുക.
500 വര്‍ഷമായി ഭാരതം കാത്തിരിക്കുകയായിരുന്നു. അസംഖ്യം സംന്യാസിമാരും രാമഭക്തരും കൊല്ലപ്പെട്ടു, നമ്മള് ഏറെ അഭിമുഖീകരിച്ചു. പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തം എത്തുന്നു. അതിന്റെ ഭാഗമാകാന്‍ കഴിയുന്നത് ഭാഗ്യമാണ്. പ്രധാനമന്ത്രി മോദിക്ക് നന്ദി, രവികിഷന്‍ പറഞ്ഞു.
ഗോരഖ്പൂരിലാണ് വീഡിയോ ചിത്രീകരണം നടന്നതെന്ന് സംഗീതസംവിധായകന് മാധവ് എസ്. രജ്പുത് പറഞ്ഞു. ശ്രീ മോങ്ക്സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ നിരഞ്ജന് കുമാര്‍ സിന്‍ഹയാണ് നിര്‍മ്മാണം. റിക്കി ഗുപ്തയാണ് നൃത്തസംവിധാനം. ഷക്കീല്‍ രെഹാന്‍ ഖാന് ഛായാഗ്രാഹകനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: