നാടോടി നൃത്തവേദിയില്‍ ട്രാന്സ്ജന്ഡര് കഥ പറഞ്ഞ് തൃശ്ശൂര്‍ സ്വദേശി വി.ബി. ശ്രീലക്ഷ്മി. വര്‍ത്തമാന കാലത്തില്‍ ട്രാന്‍സ്ജന്‍ഡേഴ്സ് അനുഭവിക്കുന്ന പ്രശ്നങ്ങളും പരാധീനതകളും ശ്രീലക്ഷ്മി വേദിയില്‍ ചടുലമാര്‍ന്ന ചുവടുകളാലും മനോഹരമാര്‍ന്ന ഭാവങ്ങളാലും അവതരിപ്പിച്ചു.
സമകാലിക പ്രസക്തി ഉള്ള വിഷയം ആയത് കൊണ്ട് തന്നെ നൃത്തം ആരംഭിച്ചപ്പോള്‍ സദസ് നിറഞ്ഞു. കുര്‍ത്തയും ചുവന്ന ഷോളും പാന്റും അണിഞ്ഞു ചന്തമാര്‍ന്ന ആണ്‍കുട്ടിയുടെ വേഷത്തിലായിരുന്നു നൃത്തം. നിഷ്കളങ്കതയെ വെല്ലുന്ന ഭാവങ്ങളും താളത്തിനൊത്ത ചുവടുകളും കാണികളില്‍ കൗതുകമുണര്‍ത്തി. പേരമംഗലം എസ്ഡിവിഎച്ച്എസ്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. അമ്മ: ഷൈനി, അച്ഛന്: ബിജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: