Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദ്ദേഹം എന്റെ ഗുരുവാണ്‌, പക്ഷേ സത്യം പറയാതെ വയ്യ; മന്ത്രി എസ്. ജയശങ്കറിന്റെ മറുപടിയില്‍ കയ്യടിച്ച് ടി പി ശ്രീനിവാസന്‍

നീതിയുക്തമായ ഒരു ലോകക്രമത്തിന് രൂപം നല്‍കുന്നതില്‍ ഭാരതത്തിന് സമീപകാല ഭാവിയില്‍ നിര്‍വഹിക്കാനുള്ള പങ്ക് എന്ന വിഷയത്തില്‍ മൂന്നാമത് പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം തിരുവനന്തപുരത്ത് നടത്തിയതിനു പിന്നാലെയാണ് സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും മന്ത്രി പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 01:26 pm IST
in India

തിരുവനന്തപുരം:  ജി20 ഉള്‍പ്പെടെയുള്ള വേദികളില്‍ ഭാരതത്തിന്റെ ഇടപെടലുകള്‍ ശക്തവും സുസ്ഥിരവുമായ ഒരു ലോകക്രമത്തിനു കാരണമായിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കേന്ദ്രസര്‍ക്കാരിന്റെ വിദേശകാര്യ ഇടപെടലുകളുടെ കാര്യക്ഷമതയെ കുറിച്ച് മുതിര്‍ന്ന നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസന്റെ ചോദ്യത്തിനു മറുപടി നല്‍ക്കുകയായിരുന്നു അദ്ദേഹം.

ടിപി. ശ്രീനിവാസന്റെ കീഴില്‍ ട്രെയിനിയായി ആണ് ഞാന്‍ എന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് അതുകൊണ്ടുതന്നെ അദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ ബഹുമാനവും കൊടുക്കുന്നു. എന്നാലും സത്യപറയാതിരിക്കാന്‍ സാധികില്ലല്ലൊ എന്ന് പറഞ്ഞാണ് അദേഹം മറുപടി പറയാന്‍ ആരംഭിച്ചത്.

നീതിയുക്തമായ ഒരു ലോകക്രമത്തിന് രൂപം നല്‍കുന്നതില്‍ ഭാരതത്തിന് സമീപകാല ഭാവിയില്‍ നിര്‍വഹിക്കാനുള്ള പങ്ക് എന്ന വിഷയത്തില്‍ മൂന്നാമത് പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം തിരുവനന്തപുരത്ത് നടത്തിയതിനു പിന്നാലെയാണ് സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും മന്ത്രി പ്രതികരിച്ചത്.

ഭാരതത്തെ മികച്ചതാക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങള്‍ പോലും വിവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഇന്നത്തെ ലോക സാഹചര്യത്തില്‍ അത് എത്രത്തോളം ഫലപ്രദമാണ്. ജി20 വലിയ മാറ്റം സാധിച്ചതായി കാണാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം കാര്യക്ഷമാണ്. നമ്മള്‍ കൂടുതല്‍ സമാധാനം പരിപാലിക്കുന്നതിലല്ലേ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമായിരുന്നു മുതിര്‍ന്ന നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസന്റെ ചോദ്യം.

ടിപി. ശ്രീനിവാസന്റെ കീഴില്‍ ട്രെയിനിയായി ആണ് ഞാന്‍ എന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് അതുകൊണ്ടുതന്നെ അദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ ബഹുമാനവും കൊടുക്കുന്നു. എന്നാലും സത്യപറയാതിരിക്കാന്‍ സാധികില്ലല്ലൊ. ശരിക്കും ജി20 വലിയ മാറ്റങ്ങളാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. അതു മനസിലാക്കിയതു കൊണ്ടുതന്നെ യുഎന്‍ സെക്രട്ടറി എന്നോട് നേരിട്ട് നന്ദിയറിക്കുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.

ജി20 കാലത്തെ ഉക്രെയിന്‍ യുദ്ധം കാരണം മറ്റുവിഷയങ്ങളെല്ലാം തള്ളിപോകുന്ന ഒരു സാഹചര്യമാണുണ്ടായത്. ആഫ്രിക്ക, ഏഷ്യാ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ കടം, സാമ്പത്തിക പ്രശ്‌നങ്ങള്‍, ട്രേഡിങ്ങിലെ ബുദ്ധിമുട്ടുകള്‍, പണപെരുപ്പം, ഇന്ധന വില വര്‍ധന എന്നിവയും നല്ല രീതിയില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. കാരണം നമ്മളെ പോലെ അല്ലായിരുന്നു മറ്റുള്ളവര്‍, പലരും കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. അതുകൊണ്ടു തന്നെ ജി20യുടെ പ്രാക്ടിക്കലായുള്ള കുറച്ചു ഫലങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ അതില്‍ ഒന്നായി നമ്മള്‍ സ്വീകരിച്ചത് ലോക ബാങ്ക് പണം കൊടുക്കുന്ന പരിധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ്.

രണ്ട് ലോകത്തിന്റെ സുസ്ഥിര വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുതാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായിരുന്നു. കാരണം ലോകത്തിന്റെ ബാക്കി ഭാഗങ്ങളില്‍ കുറച്ചുകാലങ്ങളായി അതിനെ കുറിച്ചുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും വളരെ താഴേക്കു പോയിരുന്നു. മൂന്നാമതായി കോപ് 20യില്‍ നടന്ന ഹരിത വികസന പരിപാടികള്‍ക്കുള്ള സാഹചര്യം ഭാരതം ജി20 കാലത്തു സൃഷ്ടിച്ചുവെന്നാണ്. ഇതിനു പുറമെ ഉക്രെയിന്‍ വിഷയത്തിലും ഭാരതത്തില്‍ വച്ചു നടന്ന ജി20 ഉച്ചകോടി വ്യക്തമായുള്ള അഭിപ്രായങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായിയെന്നും അദേഹം പറഞ്ഞു.

എങ്ങനെയാണ് ലോകത്ത് സമാധാനവും സന്തുലിതാവസ്ഥയും കൊണ്ടുവരുന്നത്, അത് ഒരു ഭാഗത്തെങ്ങിലുമുള്ള ആളുകള്‍ ചെറിയ അഡജ്റ്റുമെന്റുകളും കോംപ്രമൈസുകള്‍ക്കും തയ്യാറകുമ്പോഴാണ്. അതുകൊണ്ട് ജി20 അതിനും മികച്ച വേദിയായി. എന്നാല്‍ മിഡിഈസ്റ്റന്‍ മേഖലകളിലുള്ളപ്പെടെ നടക്കുന്ന പ്രശ്‌നങ്ങളും നമ്മള്‍ ശ്രദ്ധാപൂര്‍വം നീക്ഷിക്കേണ്ടതും അതിനായിയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുമാണ്.

മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ഭാരതം മുന്നിലാണെന്ന് കഴിഞ്ഞ പത്തുവര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഇത് മനസ്സിലാക്കാന്‍ സാധിക്കും. വിവിധ രാജ്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഇടപെടുന്ന കാര്യത്തിലും മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യ പൗരരെ സുരക്ഷിതരാക്കുന്നതിലും ഈ സജ്ജമായ പ്രവര്‍ത്തനം വ്യക്തമാണ്. കോവിഡ് കാലത്തെ പ്രവര്‍ത്തനമാണ് മറ്റൊരു മികച്ച ഉദാഹരണം. മറ്റു രാജ്യങ്ങള്‍ സഹായം എത്തിക്കുന്നതിനൊപ്പം നരേന്ദ്രമോദിയുടെ പ്രത്യേക ഇടപെല്‍ കാരണം ഗള്‍ഫ് രാജ്യങ്ങളിലെ നമ്മുടെ പൗരന്‍മാര്‍ക്കാണ് ആ രാജ്യങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കിയതെന്നും കാണാന്‍ സാധിച്ചു.

Tags: indiaG20TP SreenivasanJ Jaishankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.