കണ്ണൂര്‍ : കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ ഗവണ്മെന്റ് നേഴ്സിങ് അസോസിയേഷന് നടത്തിയ സമരത്തില്‍ എ്സ്ഐക്കെതിരെ നടപടിയുണ്ടാകും. എംഎല്‍എ അസിസ്്റ്റന്റ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് എംഎല്‍എ വിജിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ സിവില്‍ സ്റ്റേഷനില്‍ സമരത്തിനെത്തിയ എം.വിജിന് എംഎല്‍എയെ മനസ്സിലായില്ലെന്ന് എസ്ഐ ഷമീലിന്റെ മൊഴി. നഴ്സിങ് അസോസിയേഷന് ഭാരവാഹിയെന്ന് കരുതിയാണ് എംഎല്‍എക്കെതിരെ പ്രതികരിച്ചത്. മൈക്ക് പിടിച്ചുവാങ്ങിയത് കളക്ടറേറ്റ് വളപ്പില്‍ വിലക്കുള്ളതിനാലാണെന്നും എസ്ഐ അറിയിച്ചു. എംഎല്‍എയുടെ പേര് ചോദിച്ചത് എസ്ഐ പറഞ്ഞിട്ടാണെന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥയും മൊഴി നല്‍കിയിട്ടുണ്ട്്.
എംഎല്‍എ വിജിന് നല്കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി അസിസ്റ്റന്റ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. എംഎല്‍എയുടെ പരാതി ശരിവെക്കുന്ന കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. നേഴ്സിങ് സംഘടനയുടെ പ്രകടനം കളക്ടറേറ്റിലേക്ക് എത്തിയപ്പോള്‍ സുരക്ഷ ഒരുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്‍. എസ് ഐ, കെജിഎന്‍എ ഭാരവാഹികള്‍ തുടങ്ങിയവരുടെ മൊഴി കഴിഞ്ഞദിവസം എസിപി രേഖപ്പെടുത്തിയിരുന്നു. എസ്ഐ പി.പി. ഷമീലിന് എതിരെ വകുപ്പുതല നടപടിക്കാണ് സാധ്യതയെന്നാണ് വിവരം.
എസ്ഐക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിജിന് എംഎല്‍എ. സുരക്ഷാ വീഴ്ച മറച്ചുവെക്കാനാണ് എസ്ഐ ശ്രമിച്ചത്. കളക്ട്രേറ്റ് ഗേറ്റില്‍ നേഴ്സിങ് അസോസിയേഷന് അംഗങ്ങളുമായി എത്തുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് അകത്തേയ്്ക്ക് കടന്നത് പോലീസിന്റെ ഭാഗത്താണ് വീഴ്ചയെന്നുമാണ് എംഎല്‍എയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.
എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കമ്മീഷണര്‍ക്ക് കൈമാറും. എം വിജിന് എംഎല്‍എയോട് തട്ടിക്കയറിയ കണ്ണൂര്‍ ടൗണ്‍ എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്. പ്രോട്ടോക്കോള്‍ ലംഘിച്ച് പെരുമാറിയെന്നും കളക്ടറേറ്റില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്നുമാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: