അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് 25 ലക്ഷം രൂപ വീതം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടു നോട്ടീസ്. 20 വര്‍ഷം മുമ്പ് ഇരുചക്ര വാഹനാപകടത്തില്‍ പരുക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്നുപോയ അങ്കമാലി പീച്ചാനിക്കാട് പാലക്കോടത്ത് അനൂപ് വര്‍ഗീസിനും അച്ഛനും അമ്മയ്ക്കും ഭാര്യക്കും അച്ഛന്റെ അനുജനുമാണ് ഒന്നേകാല്‍ കോടി രൂപ തിരിച്ചടയ്ക്കാന്‍ അഞ്ചു നോട്ടീസ് ലഭിച്ചത്.
”20 വര്‍ഷമായി രണ്ടു പേരുടെ സഹായമില്ലാതെ പുറത്തിറങ്ങാന്‍ പറ്റാത്ത ഞാന്‍ ബാങ്കില്‍ പോയിട്ടില്ല, ഒരു രേഖയിലും ഒപ്പിട്ടിട്ടില്ല. വ്യാജ ഒപ്പിട്ട് ഭരണ സമിതിയില്ത്തന്നെയുള്ളവര് നടത്തിയ വെട്ടിപ്പാണിത്”, അനൂപ് ജന്മഭൂമിയോടു പറഞ്ഞു. വേങ്ങൂര്‍ സ്വദേശിനി ഡന്റല്‍ ഡോക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്ന് വ്യാജ രേഖ ചമച്ച് തട്ടിപ്പു നടത്തിയതിന്റെ പേരില്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാര്‍ക്കും സെക്രട്ടറിക്കും ബാങ്ക് ജീവനക്കാര്‍ക്കുമെതിരേ വെള്ളിയാഴ്ച അങ്കമാലി പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: