കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം
ഉയര്‍ന്നു. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഈ ആവശ്യം ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരേണ്ടത് അത്യാവശ്യമാണെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണിത്. പശ്ചിമബംഗാളിലെ ക്രമസമാധാന നില മോശമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനോടാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് താരതമ്യപ്പെടുത്തിയത്. ഇത് സംസ്ഥാനത്തിന്റെ ഫെഡറല്‍ ഘടനക്കെതിരായ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക് പറഞ്ഞു. അക്രമത്തെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: