ന്യൂദല്‍ഹി: ലോകത്തേറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം രണ്ടാമതെത്തി. ചൈനയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയ ഭാരതത്തിനു മുന്പില് ഇനിയുള്ളത് അമേരിക്ക മാത്രം.
68,32,000 കിലോമീറ്ററാണ് യുഎസിന്റെ റോഡ് ശൃംഖലയുടെ വലുപ്പം. ഭാരതത്തിന് 67,00,000 കി.മി. റോഡാണ് ഉള്ളത്. ചൈനയുടെ 52,00,000 കി.മി.യെയാണ് ഭാരതം മറികടന്നത്. അമേരിക്കയെ മറികടക്കാന്‍ നമുക്ക് അനായാസം സാധിക്കുമെന്ന് ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് അതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ വന്ന ശേഷം റോഡ് വികസനത്തിനും ദേശീയ പാതാ നിര്‍മാണത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്. 201314 ല്‍ ദേശീയ പാതകളുടെ ആകെ നീളം 91,287 കിലോമീറ്ററായിരുന്നുവെങ്കില്‍ 2022-23-ല്‍ 1,45,240 കിലോമീറ്ററായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: