ഇടുക്കി: പതിവ് ശൈലിയില്‍ അധിക്ഷേപ പരാമര്‍ശവുമായി സി പി എം മുതിര്‍ന്ന നേതാവും എം എല്‍ എയുമായ എം എം മണി.ഇത്തവണ സി പി എമ്മുമായി കൊമ്പുകോര്‍ത്ത് സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെതിരെയാണ് മണിയുടെ തരംതാണ പരാമര്‍ശം.
ഭൂനിയമഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ നാറിയാണെന്നാണ് എം എം മണി ശനിയാഴ്ച പറഞ്ഞത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെ ക്ഷണിച്ചതിലും മണി വിയോജിപ്പ് രേഖപ്പെടുത്തി.
നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരികളുടെ നടപടി ശുദ്ധ മര്യാദകേടാണ്. ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച എം എല്‍ എമാര്‍ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറെ കച്ചവടക്കാര്‍ വിളിച്ച് കൊണ്ടു വന്ന് പൊന്നു കൊണ്ടു പുളിശേരി വച്ച് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മണി പറഞ്ഞു.
ഗവര്‍ണറെ ക്ഷണിച്ച തീരുമാനം വ്യാപാരി വ്യവസായികള്‍ പിന്‍വലിക്കണം. ഒമ്പതാം തീയതി ഇടതുപക്ഷം രാജ്ഭവന് മാര്‍ച്ച് നടത്താനിരിക്കെ ഗവര്‍ണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നാണ് എം എം മണിയുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: