തിരുവനന്തപുരം: കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ്-72 ( ഹീരാപാലസ്, .കവടിയാര്‍) അന്തരിച്ചു. ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിക്കുട്ടി തങ്കച്ചിയുടെയും തോനയ്ക്കാട്ട് കളരിക്കല്‍ കൃഷ്ണപിള്ളയുടെയും മകളാണ്.
പി & ടി മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഗോപിനാഥന് നായര്‍ ആണ് ഭര്‍ത്താവ്.
മക്കള്‍: ഒപ്റ്റിവ (ക്യാനഡ) ഐ.ടി കമ്പനിയുടെ ഇന്ത്യയിലെ മേധാവിയായ മന്മോഹന് തമ്പി, സിംഗപ്പൂരില്‍ ഐ.ടി.കമ്പനി നടത്തുന്ന ജയ്മോഹന്‍ തമ്പി. മരുമക്കള്‍: പരേതയായ രശ്മിതമ്പി, മേബല്‍ (സിംഗപ്പൂര്‍).
നോവലിസ്റ്റും അഭിഭാഷകനുമായ പരേതനായ പി.വി.തമ്പി. മുന്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന് പരേതനായ അഡ്വക്കേറ്റ് പി.ജി.തമ്പി , ഒറാക്കിളിന്റെ മുന്‍ വൈസ് പ്രസിഡന്റ് പ്രസന്നവദനന്‍ തമ്പി എന്നിവരാണ് മറ്റു സഹോദരന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: