മുംബൈ: ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 7931 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് 89% കരുത്തുറ്റ വളര്‍ച്ച നേടി. പുതിയ മൂന്ന് ഉല്‍പ്പന്നങ്ങളായ ഓഡി ക്യു3 സ്പോര്‍ട്ട്ബാക്ക്, ഓഡി ക്യു8 ഇട്രോണ്‍, ഓഡി ക്യു8 സ്പോര്‍ട്ട്ബാക്ക് ഇട്രോണ്‍ എന്നിങ്ങനെയുള്ള മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയതിലൂടേയും അതോടൊപ്പം തന്നെ ഓഡി എ4, ഓഡി എ6, ഓഡി ക്യു5 എന്നിങ്ങനെയുള്ള ഏറ്റവും മികച്ച രീതിയില്‍ വില്‍ക്കപ്പെടുന്ന കാറുകള്‍ക്കുള്ള ആവശ്യം തുടരുകയും ചെയ്തതാണ് മികച്ച വളര്‍ച്ച നേടിയെടുക്കുവാന്‍ കാരണമായത്. ഓഡി ക്യു7, ഓഡി ക്യു8, ഓഡി എ8 എല്‍, ഓഡി എസ്5 സ്പോര്‍ട്ട്ബാക്ക്, ഓഡി ആര് എസ് 5 സ്പോര്‍ട്ട്ബാക്ക്, ഓഡി ആര് എസ് ക്യു8, ഓഡി ഇട്രോണ്‍ ജി ടി, ഓഡി ആര് എസ് ഇട്രോണ്‍ ജി ടി എന്നിങ്ങനെയുള്ള മുന്‍ നിര കാറുകളെല്ലാം തന്നെ ശക്തമായ ഡിമാന്‍ഡ് തുടര്‍ന്നും സൃഷ്ടിച്ചു.
‘2023 മറ്റൊരു വിജയകരമായ വര്‍ഷമായി മാറി ഞങ്ങള്‍ക്ക്. ഞങ്ങളുടെ വൈവിധ്യമാര്‍ന്നതും ആരും കൊതിക്കുന്നതുമായ ഉല്‍പ്പന്ന നിര ശക്തമായ ഡിമാന്‍ഡാണ് തുടര്‍ന്നും നേടിക്കൊണ്ടിരിക്കുന്നത്. മുന്നോട്ടുള്ള കുതിപ്പില്‍ ചാഞ്ചാട്ടമില്ലാതെ തുടര്‍ന്ന ഞങ്ങള്‍ ഈ വ്യവസായ മേഖലയിലെ ആദ്യത്തേതായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സമാനതകളില്ലാത്ത ആഢംബര അനുഭവം നല്‍കുകയും ചെയ്തു. ഞങ്ങളുടെ ചില്ലറ വില്‍പ്പന വിശാലമായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ഷാവസാനത്തോടെ 65 ടച്ച് പോയന്റുകള്‍ (ഷോറൂമുകളും വര്ക്ക്ഷോപ്പുകളൂം അടക്കം) ഉണ്ടായപ്പോള്‍ ദേശവ്യാപകമായി 25 ഓഡി അപ്രൂവ്ഡ്: പ്ലസ് ഷോറൂമുകളൂം ഉണ്ടായി. ഈ മുന്നോട്ടുള്ള കുതിപ്പ് 2024ലും തുടരും എന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.”ഓഡി ഇന്ത്യയുടെ തലവനായ ബല്‍ബീര്‍ സിങ്ങ് ധില്ലന് പറഞ്ഞു,
‘ഓഡിയുടെ നാലില്‍ ഒരു ഉപഭോക്താവ് വീണ്ടും ഓഡി തന്നെയാണ് വാങ്ങുന്നത്. ഞങ്ങള്‍ ശരിയായ പാതയിലാണ് എന്ന് ഇത് വിളിച്ചോതുന്നു. ഈ വ്യവസായ മേഖലയിലെ ഏറ്റവും മികച്ച വാഗ്ദാനങ്ങള്‍ തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ഇന്ത്യയിലേക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ തീര്‍ച്ചയായും കൊണ്ടുവരികയും ചെയ്യും ഞങ്ങള്‍.”ധില്ലന് കൂട്ടിച്ചേര്‍ത്തു,
ഓഡി അപ്രൂവ്ഡ്:പ്ലസ് 2023ല്‍ 62% വളര്‍ച്ചയാണ് നേടിയത്. രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളില്‍ എല്ലാം തന്നെയായി 25 ഓഡി അപ്രൂവ്ഡ്:പ്ലസ് സംവിധാനങ്ങളിലൂടെ ഈ വര്‍ഷം ബ്രാന്‍ഡ് തുടര്‍ന്നും കൂടുതല്‍ വികസിക്കുകയും മുന്‍ ഉടമസ്ഥതയിലുള്ള കാര്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
2023ല്‍ ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി വാഗ്ദാനങ്ങളും പരിപാടികളും ഓഡി ഇന്ത്യ അവതരിപ്പിക്കുകയുണ്ടായി. അതിലൊന്നായിരുന്നു മൈഓഡികണക്റ്റ് ആപ്പിലെ പ്രത്യേകതയായ ‘ചാര്ജ്ജ്മൈഓഡി’. ഇതിലൂടെ ഓഡി ഇട്രോണ്‍ ഉപഭോക്താക്കള്‍ക്ക് ഒന്നില്‍ കൂടുതല്‍ വൈദ്യുത വാഹന ചാര്‍ജ്ജിങ്ങ് പങ്കാളികളുടെ ചാര്‍ജ്ജിങ്ങ് പോയന്റുകള്‍ ഉപയോഗിക്കുവാന്‍ അവസരമൊരുങ്ങി. ചാര്ജ്ജ്മൈഓഡി എന്ന ആപ്പിലൂടേയാണ് ഇതെല്ലാം നേടുന്നത്. ഉപഭോക്താക്കള്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന ഈ വ്യവസായ മേഖലയിലെ ആദ്യത്തേതായ സംരംഭമാണ് ഇത്. ന്യൂമോസിറ്റി ടേക്നോളജീസിന്റെ ഇഎംഎസ്പി റോമിങ്ങ് പ്ലാറ്റ്ഫോം വഴി പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷനില്‍ നിലവില്‍ അഞ്ച് ചാര്‍ജ്ജിങ്ങ് പങ്കാളികളുണ്ട്ആര്ഗോ ഇ വി സ്മാര്‍ട്ട്, ചാര്‍ജ്ജ് സോണ്‍, റീലക്സ് ഇലക്ട്രിക്, ലയണ്ചാര്ജ്ജ്, സിയോണ്‍ ചാര്‍ജ്ജിങ്ങ്. ഓഡി ഇട്രോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ ശൃംഖലയില്‍ (സിയോണ്‍ ചാര്‍ജ്ജിങ്ങ് ഒഴികെ) മാര്‍ച്ച് 2024 വരെ കോംപ്ലിമെന്ററി ചാര്‍ജ്ജിങ്ങ് ആനുകൂല്യം ലഭ്യമാകും. നിലവില്‍ ചാര്ജ്ജ്മൈഓഡിയിലൂടെ ഓഡി ഇട്രോണ്‍ ഉടമസ്ഥര്‍ക്ക് 1000ത്തില്പരം ചാര്‍ജ്ജിങ്ങ് പോയന്റുകള്‍ ലഭ്യമാണ്. അടുത്ത ഏതാനും മാസങ്ങളില്‍ ഇതിലേക്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
സുസ്ഥിരതയില്‍ ശ്രദ്ധയൂന്നുന്ന ഓഡിയുടെ സമീപനത്തിന്റെ ചുവടു പിടിച്ചുകൊണ്ട് ഓഡി ഇന്ത്യ ഈയിടെ ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ചാര്‍ജ്ജിങ്ങ് സ്റ്റേഷന് മുംബൈയിലെ ബാന്ദ്ര,കുര്‍ള കോംപ്ലക്സില്‍ (ബി കെ സി) ആരംഭിച്ചു. ചാര്ജ്ജ്സോണുമായുള്ള സഹകരണത്തിലൂടെ ആശയാവിഷ്കാരം നല്കി വികസിപ്പിച്ചെടുത്ത ഈ അതിവേഗ ചാര്‍ജ്ജിങ്ങ് സ്റ്റേഷന് 450 കെ ഡബ്ലിയു എന്ന ആകര്‍ഷകമായ മൊത്തം കപ്പാസിറ്റി, ഒരു ഇലക്ട്രിക് വാഹനത്തിന് 360 കെ ഡബ്ലിയു വൈദ്യുതി നല്‍കുക, ഉയര്‍ന്ന പ്രകടനവും ക്ഷമതയും ഉറപ്പാക്കുന്നതിനായി 500 ആംപ്സ് ലിക്വിഡ്കൂള്‍ഡ് ഗണ്‍ എന്നീ സവിശേഷതകള്‍ മുന്നോട്ട് വയ്ക്കുന്നു. ഹരിത ഊര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ അതിവേഗ ചാര്‍ജ്ജിങ്ങ് സ്റ്റേഷന് ഒരു സോളാര്‍ മേല്ക്കുരയുമുണ്ട്. അത് ലൈറ്റിങ്ങ് പോലുള്ള ബാഹ്യ വൈദ്യുത ആവശ്യങ്ങള്‍ക്ക് പിന്തുണയേകുന്നു. 114
കെ ഡബ്ലിയു എച്ച് ബാറ്ററിയുള്ള (ഇന്ത്യയില്‍ ഒരു യാത്രാ വാഹനത്തിനുള്ള ഏറ്റവും വലിയ ബാറ്ററി) ഓഡി ക്യു8 5 5 ഇട്രോണ്‍ വെറും 26 മിനിട്ടുകള്‍ക്കുള്ളില്‍ 20%ല്‍ നിന്നും 80 വരെ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും.
ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്കുന്ന സമീപനങ്ങളിലേക്ക് മറ്റൊരു കൂട്ടിച്ചേര്‍ക്കലാണ് ഓഡി ഇന്ത്യ അവതരിപ്പിച്ച അനുപമമായ റിവാര്‍ഡ് പ്രോഗ്രാം. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കുള്ള ഓഡി ക്ലബ് റിവാര്‍ഡ്സ് ആണ് ഇത്. എക്സ്ക്ലൂസീവ് ആക്സസ്സും ഈ ഗണത്തിലെ ആദ്യത്തെ പ്രത്യേക അവകാശങ്ങളും അതിവിശിഷ്ടമായ അനുഭവങ്ങളും ഓഡി ക്ലബ് റിവാര്‍ഡ്സ് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള എല്ലാ ഉടമസ്ഥര്‍ക്കും (ഓഡി അപ്രൂവ്ഡ്:പ്ലസ് ഉടമസ്ഥരടക്കം) ഭാവിയിലെ ഓഡി ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഈ സേവനം ലഭ്യമായിരിക്കും. നിലവില്‍ ഈ റിവാര്‍ഡ്സ് പ്രോഗ്രാമില്‍ 64000ല്‍ പരം സജീവ അംഗങ്ങളുണ്ട്. ഇതിനുപുറമേ ഉപഭോക്താക്കള്‍ക്ക് വേണ്ടി മൈഓഡികണക്റ്റ് ആപ്പിന്റെ ഒരു പുതിയ ആപ്പിള്‍ വാച്ച് പതിപ്പും അവതരിപ്പിക്കുന്നു. മൈഓഡികണക്റ്റ് അക്കൗണ്ട് സെറ്റപ്പ് ചെയ്തു കഴിഞ്ഞാല്‍ (ഒരു ആക്റ്റീവ് ഡാറ്റാ കണക്ഷനോടു കൂടിയ ആപ്പിള്‍ വാച്ച് സെല്ലുലാര്‍ ആവശ്യമാണ്) ഐ ഫോണ്‍ വഴി ഈ സവിശേഷതകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങും. ഇത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഓഡിയുടെ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയ ലൊക്കേഷന്‍ ഏതാണെന്ന് വിദൂരത്ത് ഇരുന്ന് കാണുവാന്‍ കഴിയും എന്ന് മാത്രമല്ല, ആപ്പിള്‍ വാച്ച് ഉപയോഗിച്ച് എത്തേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യാനും പറ്റും. െ്രെഡവിങ്ങ് റെയ്ഞ്ച്, ബാറ്ററി ലെവല്‍, ചാര്‍ജ്ജ് സ്റ്റാറ്റസ് തുടങ്ങിയ വാഹനത്തിന്റെ ഏറ്റവും അടുത്ത സമയത്തുള്ള സ്ഥിതി വിവര കണക്കുകളും ഇതുവഴി അറിയുവാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: