അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ അങ്കമാലി പോലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. 130 കോടി രൂപ ആസ്തി കണക്കാക്കുന്ന ബാങ്കില്‍ അറുപതോളം കോടിയുടെ തട്ടിപ്പ് നടന്നതായിട്ടാണ് നിഗമനം. ഉന്നത ഏജന്‍സികള്‍ അന്വേഷിച്ചാല്‍ തട്ടിപ്പ് 100 കോടി വരെയാകാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.
വേങ്ങൂര്‍ സ്വദേശിനി ദന്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയെയും മറ്റ് ബാങ്ക് ജീവനക്കാരെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും പ്രതിയാക്കിയാണ് കേസ്. പരാതിക്കാരിയുടെ അച്ഛന് അര്‍ബന്‍ സഹ. ബാങ്കില്‍ നാലു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇതിന്റെ നോമിനിയായി ഭാര്യയുടെയും മകളുടെയും പേരു വച്ചിരുന്നു. ഇതില്‍ മകളുടെ അറിവോ സമ്മതമോ ഇല്ലാതെ എ ക്ലാസ് അംഗത്വം നല്കി വ്യാജ ഒപ്പിട്ട് 25 ലക്ഷം രൂപ ലോണ്‍ എടുത്താണ് തിരിമറി നടത്തിയത്. 25 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇവര്‍ക്ക് നോട്ടീസ് ലഭിച്ചപ്പോഴാണ് പോലീസിനെ സമീപിച്ചത്.
ഇതിനിടെ നിക്ഷേപകര്‍ പണം ആവശ്യപ്പെടുമ്പോള്‍ ചില ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപണമുണ്ട്. നിലവിലെ സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി 2016, 17, 18ല്‍ ബാങ്കിന്റെ ലീഗല്‍ അഡൈ്വസറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: