ടാറ്റയുടെ പുതിയ ഇലക്ട്രിക് കാര്‍ ആയ പഞ്ചിന്റെ ബുക്കിംഗ് ആരംഭിച്ചു. 21000 രൂപ കയ്യിലുണ്ടെങ്കില്‍ പഞ്ച് ബുക്ക് ചെയ്യാം.
ക്ലാസിക് ഡിസൈനോടെ പുറത്തിറങ്ങുന്ന പഞ്ച് ഒറ്റനോട്ടത്തിലെ യൂറോപ്പിനെ ഓര്‍മ്മിപ്പിക്കും. പഞ്ചില്‍ രണ്ട് ഇലക്ട്രിക് കാര്‍ മോഡലുകളുണ്ട്. പഞ്ചും പഞ്ച് ലോങ്ങും. പഞ്ചില്‍ തന്നെ എംപവേഡ്, എംപവേഡ് പ്ലസ്, അഡ്വഞ്ചര്‍ എന്നിങ്ങനെ മോഡലുകളുണ്ട്. അതില്‍ തന്നെ സണ്‍റൂഫ് ഉള്ളതും ഇല്ലാത്തതും എന്നിങ്ങനെ വീണ്ടും വേര്‍തിരിവ്
രണ്ട് തരം ചാര്‍ജറുകളുണ്ട്. 3.3 കിലോവാട്ട് വോള്‍ ചാര്‍ജറും 7.2 കിലോവാട്ട് ഹോം ഫാസ്റ്റ് ചാര്‍ജറും. എല്‍ഇഡി ഹെഡ്ലാമ്പ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ആറ് എയര്ബാഗോട് കൂടിയ സമ്പൂര്‍ണ്ണ സുരക്ഷാ പാക്കേജ്, സ്മാര്‍ട്ട് ഡിജിറ്റല്‍ ഡിആര്‍എല്‍, ക്രൂസ് കണ്ട്രോള്, എല്‍ഇഡി ഫോഗ് ലാമ്പ്, ഹര് മാന്‍ ഇന്‍ഫൊടെയിന്റ്മെന്റ് സിസ്റ്റം എന്നിവ ഉണ്ട്.
ആര്16 ഡയമണ്ട് കട്ട് വീല്‍, എയര്‍ പ്യൂരിഫയര്‍. ഡിജിറ്റല്‍ കോക്പിറ്റ് എന്നിവയുണ്ട്. വയര്‍ലെസ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ പുതുമയാണ്. 360 ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ എന്നിവയുണ്ട്.
വില പുറത്തുവിട്ടിട്ടില്ല. ബാറ്ററിയെക്കുറിച്ചുള്ള രഹസ്യങ്ങളും പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: