കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ വാഗ്ദാനം നടപ്പില്‍ വരുത്താന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാവണമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ റബ്ബര്‍ ഉത്പ്പാദകസംഘങ്ങളുടെ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാറിനെ താഴെ ഇറക്കുന്നതിനായുള്ള പോരാട്ടം തുടരും.
എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം റബറിന് 250 രൂപ എന്നതായിരുന്നു. റബറിന്റെ സബ്സിഡി കൊടുത്തിട്ട് മതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളമെന്നും അദ്ദേഹം പറഞ്ഞു.
റബര്‍ കര്‍ഷകരുടെ ജീവിതാവസ്ഥ സര്‍ക്കാര്‍ മനസിലാക്കണം. റബ്ബര്‍ വിലയിടിവും കാലാവസ്ഥ വ്യതിയാനവും വ്യാപക രോഗങ്ങളും കാരണം റബര്‍ ഉത്പ്പാദനം നന്നേ കുറഞ്ഞു. കര്‍ഷകര്‍ ദുരിതത്തിലാണെന്നും ബിഷപ്പ് പറഞ്ഞു. സാജു ആന്റണി അധ്യയനായി. കെ.വി. രാമകൃഷ്ണന്, ജോര്‍ജ് ജോസഫ് വാതപ്പള്ളി, ആന്റണി വാങ്ങപ്പിള്ളി, പി.കെ. കുര്യാക്കോസ്, ഐ.വി. ഗോവിന്ദന്, ജോസഫ് നമ്പുടാകം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: