പത്തനംതിട്ട: രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിക്കുന്ന വൈദികര്‍ സഭ ശുശ്രൂഷയടക്കം കര്‍മങ്ങളില്‍നിന്ന് ഒഴിയണമെന്ന് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവ.സഭ സ്ഥാനങ്ങളിലുളളവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും വിഭാഗീയത ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വൈദികര്‍ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണമുയര്‍ത്തുന്നത് അധമമായ പ്രവര്‍ത്തിയാണ്. സഭയ്ക്കകത്ത് പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ മാത്രമേ കോടതിയിലേയ്ക്ക് പോകാവൂ.
അച്ചടക്ക നടപടിക്ക് വിധേയരാകുമ്പോള്‍ നീരസമുണ്ടായിട്ട് കാര്യമില്ല. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച വര്‍ദ്ധിക്കുന്ന പരാതികള്‍ ഏറെ ദുഖിപ്പിക്കുന്നുവെന്നും ഹൃദയവേദനയോടെയാണ് കല്‍പ്പന പുറത്തിറക്കുന്നതെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവ പറഞ്ഞു.
ഫാ. ഷൈജു കുര്യന് ബിജെപിയില്‍ അംഗത്വമെടുത്തതും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണ് സഭ അധ്യക്ഷന്റെ നടപടിക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: