തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്റെ ബംഗളുരു തിരുവനന്തപുരം കേന്ദ്രങ്ങളും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഏഴു ദിവസത്തെ പഞ്ചഭൂത സാംസ്ക്കാരികോത്സവം, മണ്‍വിള ഭാരതീയ വിദ്യാഭവനില്‍, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന് തിരുവനന്തപുരം കേന്ദ്രം പ്രസിഡന്റ് ടി.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ്.ശ്രീനിവാസന് , വൈസ് ചെയര്‍പേഴ്സണ്‍ ഡോ.പുഷ്പ ആര്.മേനോന്, ഡയറക്ടര്‍ ഡോ.ജി.എല്‍.മുരളീധരന്, ട്രഷറര്‍ ആര്.ശ്രീധര്‍, ബംഗളുരു കേന്ദ്രം വൈസ് ചെയര്മാന് എച്ച്.ആര്.അനന്ദ്, നാഗലക്ഷ്മി കെ.റാവു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രൊഫ. വൈക്കം വേണുഗോപാല്‍, കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഇ.രാമന്‍കുട്ടി, മണ്‍വിള സ്കൂള്‍ പ്രിന്‍സിപ്പാള്‍ രാധ വിശ്വകുമാര്‍, കൊടുങ്ങാനൂര്‍ ബി.വി.ബി പ്രിന്‍സിപ്പാള്‍ സുനില്‍ ചാക്കോ, ജേര്‍ണലിസം കോളേജ് പ്രിന്‍സിപ്പാള്‍ പ്രസാദ് നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് മാര്‍ഗിയുടെ സീതാസ്വയംവരം കഥകളി അരങ്ങേറി. മണ്‍വിള സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് അവതരിപ്പിച്ച സാംസ്ക്കാരിക പരിപാടികളും ശ്രദ്ധേയമായി. 6ന് വൈകുന്നേരം 5 ന് മാര്‍ഗി നാരായണ ചാക്യാരും സംഘവും ചാക്യാര്‍കൂത്ത് അവതരിപ്പിക്കും. തുടര്‍ന്ന് പ്രൊഫ. വൈക്കം വേണുഗോപാലും സംഘവും വൃന്ദവാദ്യം അവതരിപ്പിക്കും.
കലാമണ്ഡലം കൃഷ്ണദാസും മാര്‍ഗി രഹിത കൃഷ്ണദാസും സംഘവും അവതരിപ്പിക്കുന്ന തായമ്പക, സോംക്രാന്‍ ഫെസ്റ്റിവല്‍, കല്യാണസൗഗന്ധികം തുള്ളല്‍, മാര്‍ഗി ഷിബിന റംല അവതരിപ്പിക്കുന്ന നങ്ങ്യാര്‍ കൂത്ത്, കൂടിയാട്ടം, കുമ്മാട്ടിക്കളി, ഡോ.രാജശ്രീ വാര്യരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, കേരളനടനം, റിഗാറ്റയുടെ നൃത്തനൃത്യങ്ങള്‍ എന്നിവയാണ് മറ്റു ദിവസങ്ങളിലെ പ്രധാന പരിപാടികള്‍. പോട്ടറി വര്‍ക്ക്ഷോപ്പും ഭവന്‍സ് പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 11 നാണ് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: