Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വവ്യാപിയായ ഭഗവാന്റെ സംരക്ഷണം

ഇറക്കത്ത് രാധാകൃഷ്ണന്‍ by ഇറക്കത്ത് രാധാകൃഷ്ണന്‍
Jan 5, 2024, 08:36 pm IST
in Samskriti

(നാരായണ കവചം ആത്മരക്ഷയ്‌ക്ക് അവസാനഭാഗം)

ഹയഗ്രീവനെ വധിക്കുവാനായി ഭഗവാന്‍ മത്സ്യാവതാരം കൈക്കൊണ്ടു. ഹയഗ്രീവനെ വധിച്ച് വേദങ്ങള്‍ ബ്രഹ്മാവിന് നല്‍കി. ജലത്തിലെ ഒരു ജീവിയില്‍ നിന്നും എനിക്ക് അപകടം സംഭവിക്കരുതേ എന്നു പ്രാര്‍ഥിക്കുക. കരയില്‍ ത്രിവിക്രമനായി വാമനമൂര്‍ത്തി മാറി വിശ്വരൂപനായി മഹാബലിയെ സുതലത്തിലേയ്‌ക്ക് പറഞ്ഞയച്ച വഴി ആകാശത്തില്‍ സര്‍വത്ര വ്യാപിച്ചു നില്‍ക്കുന്ന ഭഗവാന്‍ എന്നെ രക്ഷിക്കട്ടേ. ഹിരണ്യകശുപുവിനെ വധിച്ച നരസിംഹമൂര്‍ത്തി സര്‍വദിക്കിലും അട്ടഹാസത്തില്‍ അസുരവംശത്തെയടക്കി, കാട് യുദ്ധഭൂമി തുടങ്ങിയ ദുര്‍ഗങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കട്ടേ.

യജ്ഞസ്വരൂപനും ദംഷ്‌ട്ര കൊണ്ട് ഭൂമിയെ പാതാളത്തില്‍ നിന്ന് ഉയര്‍ത്തിയ വരാഹമൂര്‍ത്തിയും പര്‍വതശിഖരങ്ങളില്‍ ഭാര്‍ഗവ രാമനും, അന്യദേശങ്ങളില്‍ ശ്രീരാമചന്ദ്രനും എന്നെ രക്ഷിക്കട്ടെ. ആഭിചാരം തുടങ്ങി ഉഗ്രകര്‍മ്മങ്ങളില്‍ നിന്നും പ്രമാദത്തില്‍ നിന്നും നാരായണ ഭഗവാന്‍ എന്നെ രക്ഷിക്കട്ടേ. ഗര്‍വത്തില്‍ നിന്ന് നരനും യോഗഭ്രംശത്തില്‍ നിന്ന് യോഗേശ്വരനായ ദത്തത്രേയ മുനിയും, കര്‍മ്മബന്ധത്തില്‍ നിന്ന് ഗുണേശ്വരനായ കപില മുനിയും എന്നെ രക്ഷിക്കട്ടെ. ഗുണേശ്വരനായ കപില മുനിയും എന്നെ രക്ഷിക്കട്ടെ. കാമദേവന്‍ നിമിത്തമുണ്ടാകുന്ന ദോഷത്തില്‍ നിന്ന് സനകാദികളായ കുമാരന്മാരും ഹയഗ്രീവനും ദേവര്‍ഷി നാരദനും കൂര്‍മ്മമൂര്‍ത്തിയും എന്നെ രക്ഷിക്കട്ടേ.

അപഥ്യഭക്ഷണ ദോഷത്തില്‍ നിന്ന് ധന്വന്തര മൂര്‍ത്തിയും ഇന്ദ്രിയങ്ങളെ ജയിച്ച ഋഷഭ ദേവനും ലോകാപവാദത്തില്‍ നിന്ന് യജ്ഞമൂര്‍ത്തിയും ആപത്തില്‍ നിന്ന് ബലരാമനും, അജ്ഞാനത്തില്‍ നിന്ന് ജ്ഞാനിയായ വ്യാസമുനിയും, ബുദ്ധദേവനും ധര്‍മ്മരക്ഷക്കായി കല്‍ക്കി കലികാല ദോഷത്തില്‍ നിന്നും എന്നെ രക്ഷിക്കട്ടേ. പ്രാതകാലത്ത് കേശവന്‍ ഗദകൊണ്ടും, അസംഗവത്തില്‍ വേണു ധരിച്ച ഗോവിന്ദനായും പ്രാഹ്നത്തില്‍ ഉല്‍ക്ക ശക്തിയോടുകൂടിയ നാരായണനും മധ്യാഹ്നത്തില്‍ ഉഗ്രശക്തിയുള്ള ചക്രത്തെ ധരിച്ച വിഷ്ണു ഭഗവാനും എന്നെ രക്ഷിക്കട്ടെ. അപരാഹ്നത്തില്‍ മധുവൈരിയും സായംകാലത്തില്‍ മൂന്ന്‌വിധ തേജസ്സോടുകൂടിയ മാധവനും പ്രദോഷത്തില്‍ ഋഷികേശനും അര്‍ദ്ധരാത്രിയിലും നിശീഥത്തിലും ഏകനായ പത്മനാഭനും എന്നെ രക്ഷിക്കട്ടേ. അപരാത്രത്തില്‍ ശ്രീവത്സം ധരിച്ച ഈശ്വരനും അരുണോദയത്തില്‍ വാള്‍ ധരിച്ച ജനാര്‍ദ്ദനനും എല്ലാ സന്ധ്യകളിലും ദാമാദരനും പ്രഭാതത്തില്‍ കാലസ്വരൂപനായ ഭഗവാനും എന്നെ രക്ഷിക്കട്ടേ. സുദര്‍ശന ചക്രവും ഗദയും ഭഗവാന്റെ പ്രിയപ്പെട്ട ആയുധങ്ങളാണ്. ഇവ കൊണ്ട് കൂശ്മാണ്ഡര്‍, ദൈവനായകര്‍, യക്ഷന്മാര്‍, രക്ഷസ്സുകള്‍ ഭൂതങ്ങള്‍, ദുര്‍ഗ്രഹങ്ങള്‍ തുടങ്ങിയ ശത്രുക്കളെ നശിപ്പിച്ചാലും. പാഞ്ചജന്യം, വാള്‍, പരിച ഇവ കൊണ്ട് ശത്രുക്കളെ ഇല്ലാതാക്കുക. ഗ്രഹങ്ങള്‍ ധുമകേതുക്കള്‍, സര്‍പ്പാദികള്‍, വ്യാഘ്രാധികള്‍, ഭൂതപ്രേതാദികള്‍, പാപചിന്തകള്‍ തുടങ്ങി സര്‍വ്വവും നശിക്കട്ടെ. ശ്രേയസ്സിനെ തടസ്സപ്പെടുത്തുന്നതെല്ലാം ഭഗവദ് നാമങ്ങള്‍ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും നിശ്ശേഷം നശിക്കട്ടെ. വിശ്വക് സേനന്‍ രക്ഷിക്കട്ടേ. ബുദ്ധി പ്രാണനെയും, മനസ്സ് ഇന്ദ്രിയങ്ങള്‍ എന്നിവയെയും രക്ഷിക്കട്ടേ. സത്തായും സര്‍വജ്ഞനുമായ ഭഗവാന്‍ ഹരി സകല സ്വരൂപങ്ങളെക്കൊണ്ടും ഞങ്ങളെയെല്ലാം കാത്തു രക്ഷിക്കട്ടേ.

ഈ മന്ത്രത്താല്‍ ധരിക്കുന്ന കവചം കൊണ്ട് സകല ശത്രുക്കളേയും പരാജയപ്പെടുത്താന്‍ കഴിയും. ഈ കവചം ധരിക്കുന്നവന് ആരില്‍ നിന്നും ഭയം ഉണ്ടാകുകയില്ല. ഏത് രംഗത്തും വിജയിക്കും. ശ്രീവത്സം, കൗസ്തുഭം, വനമാല, വൈജയന്തി ഇവയുള്ള ഭഗവാന്‍ എട്ടു ദിക്കുകളിലും മുകളിലും താഴെയുമായി പത്ത് ദിക്കിലും നിറഞ്ഞ് നിന്ന് സര്‍വരക്ഷ നല്‍കും. സര്‍വജീവജാലങ്ങളും കവചം ധരിച്ചവനെ നമസ്‌ക്കരിക്കും. സര്‍വഭയങ്ങളില്‍ നിന്നും രക്ഷ നേടും. ഈ മന്ത്രസിദ്ധിയില്‍ ഇന്ദ്രന്‍ നഷ്ടപ്രതാപം തിരിച്ചുനേടി. ത്രൈലോക്യാധിപനായി തീര്‍ന്നു.

നാരായണ കവച മന്ത്രത്തിന്റെ അവസാനത്തില്‍ ശ്രീഹരിയുടെ നാമം, രൂപം, ആയുധം, ശ്രേഷ്ഠരായ പാര്‍ഷദഗണം ഇവയെല്ലാം എന്റെ ബുദ്ധി, ഇന്ദ്രിയം, മനസ്സ്, പ്രാണന്‍ ആദിയായവയെ സകല ആപത്തുകളില്‍ നിന്നും രക്ഷിക്കട്ടെ.

യഥാഹി ഭഗവാനേവ
വസ്തുതഃ സദസച്ചയത്
സത്യേനാനേന നഃ
സര്‍വേ യാന്തു നാശമുപദ്രവാഃ
യാതൊരു സത്തും അസത്തുമായ പ്രപഞ്ചമുണ്ടോ അത് വാസ്തവത്തില്‍ ഭഗവാന്‍ തന്നെയാണ്. ഈ സത്യത്തിന്റെ പ്രഭാവത്താല്‍ എന്റെ സകല വിഘ്‌നങ്ങളും നീങ്ങുമാറാകട്ടെ.
മറ്റ് ശ്ലോകങ്ങള്‍ ഓര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ഒരു ശ്ലോകം അര്‍ത്ഥഭാവനയോടുകൂടെ നിത്യം ചൊല്ലുന്നതായാല്‍ വിഘ്‌നങ്ങളൊന്നും ഉണ്ടാകുന്നതല്ല. സര്‍വ്വവ്യാപിയായ ഭഗവാന്‍ സമ്പൂര്‍ണ രൂപങ്ങളാല്‍ സദാ രക്ഷിക്കുന്നതായിരിക്കും.

വിശ്വരൂപന്‍ അസുരരേയും സഹായിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ദേവന്ദ്രന്‍ വജ്രായുധം കൊണ്ട് വിശ്വരൂപനെ സംഹരിച്ചുകളഞ്ഞു. ഗുരു ശിഷ്യരെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാ ഗുണങ്ങളും പരീക്ഷിക്കേണ്ടതാണെന്നും ഈ കഥ നമുക്ക് പറഞ്ഞുതരുന്നു.

(അവസാനിച്ചു)

Tags: Lord VishnuHinduismBhagavat gitaHindu Devotional
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.