മുംബൈ: ശ്രീരാമന്‍ വെജിറ്റേറിയന്‍ ആയിരുന്നില്ലെന്ന വാദവുമായി ശരദ് പവാര്‍ പക്ഷക്കാരനായ എന്‍സിപി നേതാവ് ഡോ. ജിതേന്ദ്ര അവ്ഹാദ്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ജനവരി 22ന് നടക്കാനിരിക്കെ പുറത്തുവന്ന ഈ പ്രസ്താവന മഹാരാഷ്‌ട്രയില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഇതിനെ എതിര്‍ത്ത് ബിജെപി നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായി ദേവേന്ദ്ര ഫഡ് നാവിസ് രംഗത്തെത്തി. വിലകുറഞ്ഞ പ്രചാരം കിട്ടാന്‍ നടത്തിയ വിഡ്ഡിത്തം നിറഞ്ഞ പ്രസ്താവനയാണിതെന്ന് ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. “ശ്രീരാമന്‍ എല്ലാവരുടേതുമാണ്. ജനങ്ങളുടെ വികാരത്തിന് മുറിവേല്‍പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രസ്താവന.”- ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു.
അതേ സമയം ജിതേന്ദ്ര അവ്ഹാദിന്റെ പ്രസ്താവന പുറത്തുവന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ശ്രീരാമന്റെയും അയോധ്യ രാമക്ഷേത്രത്തിന്റെയും പേരില്‍ ആണയിടുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ പ്രതികരിച്ചിട്ടില്ല. ഉദ്ധവ് താക്കറെയുടെ ഈ മൗനത്തേയും ദേവേന്ദ്ര ഫഡ്നാവിസ് വിമര്‍ശിച്ചു. “ഹിന്ദുത്വവാദി എന്ന് സ്വയം അവകാശപ്പെട്ടു നടക്കുന്നവരുടെ മൗനം അത്ഭുതപ്പെടുത്തുന്നു. അവര്‍ ഈ പ്രസ്താവനയെ അധിക്ഷേപിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.”- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്‌ട്രയിലെ ഷിര്‍ദ്ദിയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ജിതേന്ദ്ര അവ്ഹാദ് ഈ പ്രസ്താവന നടത്തിയത്. “14 വര്‍ഷം കാട്ടില്‍ കഴിഞ്ഞ ഒരാള്‍ക്ക് എങ്ങിനെയാണ് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കണ്ടെത്താന്‍ കഴിയുക? ഞാന്‍ ചോദിക്കുന്നത് ശരിയല്ലേ?”- ജിതേന്ദ്ര അവ്ഹാദ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: