ന്യൂദല്‍ഹി : അറബിക്കടലിലെ ചരക്കു കപ്പല്‍ അഞ്ചംഗ സംഘം റാഞ്ചിയെന്ന് നാവികസേന. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പല്‍ സൊമാലിയന്‍ തീരത്തു നിന്നാണ് തട്ടിയെടുത്തത്. വ്യാഴാഴ്ച വൈകിട്ട് സായുധരായ ആറ് കൊള്ളക്കാരാണ് കപ്പല്‍ റാഞ്ചിയത്.
കപ്പലില്‍ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. തട്ടിയെടുത്ത കപ്പലിന് ആവശ്യമായ രീതിയില്‍ സഹായമെത്തിക്കുന്നതിനായി ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊച്ചിയും കപ്പലിനടുത്തേയ്‌ക്ക് തിരിച്ചുകഴിഞ്ഞു.
കപ്പലിന്റെ നീക്കം എംപിഎ (മാരിടൈം പെട്രോള്‍ എയര്‍ക്രാഫ്റ്റ്) നിരീക്ഷിച്ചുവരികയാണ്. കപ്പലിനുള്ളിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് അറിയാന്‍ സാധിക്കുന്നത്്. പ്രദേശത്തെ മറ്റ് ഏജന്‍സികളുമൊത്ത് ഏകോപനത്തോടെ സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നിലവില്‍ കപ്പല്‍ റാഞ്ചിയവരെ നേരിടാനുള്ള ശ്രമങ്ങള്‍ നാവികസേന തുടരുകയാണ്. നാവികസേനയുടെ വിമാനം ഇന്ന് കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തിയിരുന്നു. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: