കൊല്ലം : നാടന്‍പാട്ട് മത്സരത്തിനിടെ മൈക്ക് തടസ്സമുണ്ടാക്കിയതില്‍ പ്രതിഷേധവുമായി പരിശീലകര്‍. വേദിയില്‍ നാടന്‍പാട്ട് അവതിപ്പിക്കുന്നതില്‍ തടസ്സങ്ങളുണ്ട് സൗണ്ട് സിസ്റ്റം അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. മത്സരം തുടങ്ങിയശേഷമാണ് സൗണ്ട് സിസ്റ്റത്തില്‍ അപാകതയുള്ളതായി പരാതി ഉന്നയിച്ചത്.
ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ നാടന്‍പാട്ട് പരിശീലിപ്പിച്ച അധ്യാപകര്‍ പ്രതിഷേധവുമായി എത്തുകയും, അവര്‍ പാട്ട് പാടി പ്രതിഷേധം അറിയിക്കുകയും ചെയ്തു. പോലീസും അധികൃതരും എത്തിയാണ് പ്രതിഷേധക്കാരെ തടഞ്ഞത്. എന്നാല്‍ സംഭവത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും വേണ്ടത്ര ഇടപെടല്‍ ഉണ്ടായില്ല. പോലീസിനെ ഉപയോഗിച്ച് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്.
എന്നാല്‍ മത്സരത്തിന് നാലാം നിലയില്‍ വേദി അനുവദിച്ചതും നാടന്‍ പാട്ടിനോടുള്ള അവഗണനയാണെന്ന് ഇവര്‍ പറഞ്ഞു. നാടന്‍പാട്ട് മത്സരത്തിന് സൗകര്യമില്ലാത്ത വേദി അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രശ്നപരിഹാരമുണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: