ഇടുക്കി: പീരുമേട് ദേശീയപാതയിൽ മത്തായിക്കൊക്ക മലമുകളിൽ നിന്നും പാറകൾ റോഡിലേക്ക് വീണു. പാറകൾ കൂട്ടമായി റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം വാഹനങ്ങൾ ഇതിലെ കടന്നു പോകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
പാറകൾ വഴിയിലേക്ക് വീഴുന്ന സമയം ശബരിമല തീർത്ഥാടകരുടെ ഉൾപ്പെടെ വലിയ വാഹനങ്ങൾ റോഡിലുണ്ടായിരുന്നു. പാറ വീഴുന്നതിന് മിനിറ്റുകൾ മുമ്പ് ഇരുചക്ര വാഹനങ്ങൾ റോഡിലൂടെ കടന്നു പോയിരുന്നു. പാറക്കെട്ടുകൾ വീഴുന്നതിന്റെ ദൃശ്യം ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: