Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മംഗലംകളിച്ച് അവര്‍ ചുവടുവച്ചത് ചരിത്രത്തിലേക്ക്…

അനീഷ് അയിലം by അനീഷ് അയിലം
Jan 5, 2024, 01:01 am IST
in Kerala
ഗോത്രകലകളെ അവഗണിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ കലോത്സവക്കാലത്ത് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത

ഗോത്രകലകളെ അവഗണിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ കലോത്സവക്കാലത്ത് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഗോത്ര കലാരൂപം ആദ്യമായി അരങ്ങിലെത്തിയപ്പോള്‍ അത് ചരിത്ര നിമിഷമായി. തുടിയുടെ താളം മുറുകിയപ്പോള്‍ കാവി മുണ്ടും ചുവന്ന ഉടുപ്പും വെള്ളത്തോര്‍ത്തും ധരിച്ച് തലയില്‍ പാളത്തൊപ്പിയുമായി അവര്‍ വട്ടത്തില്‍ ചുവടുവച്ചത് ചരിത്രത്തിലേക്ക്.

സ്‌കൂള്‍ കലോത്സവത്തില്‍ ഗോത്ര കലാരൂപങ്ങള്‍ക്കു സ്ഥാനം നല്കാത്തതില്‍ കാലങ്ങളായി പ്രതിഷേധമുയരുന്നുണ്ട്. ഗോത്രകലകളെ അവഗണിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ കലോത്സവ കാലത്ത് ‘ജന്മഭൂമി’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഇത്തവണ പ്രദര്‍ശന ഇനമായെങ്കിലും ഗോത്ര കലാരൂപത്തെ അരങ്ങിലെത്തിക്കാനായതിലുള്ള സന്തോഷത്തിലാണ് ഈ മേഖലയിലെ വനവാസി കലാകാരന്മാര്‍. 2015ലെ സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് നടന്നപ്പോള്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഗോത്ര കലാരൂപങ്ങളെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും ആ ഉറപ്പു പാലിക്കാന്‍ സര്‍ക്കാരുകള്‍ക്കായില്ല. ”എന്തിനാണ് ഞങ്ങളെ ഇപ്പോഴും അകറ്റി നിര്‍ത്തുന്നത്” എന്ന ചോദ്യം കഴിഞ്ഞ കലോത്സവ കാലത്ത് ‘ജന്മഭൂമി’യിലൂടെ പുറത്തുവന്നിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ ഗോത്രവര്‍ഗ്ഗ കലാരൂപമായ മംഗലംകളി അവതരിപ്പിച്ച കാസര്‍കോട് പരവനടുക്ക ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് എച്ച്എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികള്‍

കാസര്‍കോട്ടെ വനവാസികളായ മാവില, മല വേട്ടുവ വിഭാഗങ്ങളുടെ പരമ്പരാഗത നൃത്ത രൂപമായ മംഗലംകളിയാണ് ഇത്തവണ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ചത്.

വിവാഹത്തലേന്ന് സ്ത്രീകളും പുരുഷന്മാരും തുടിയുടെ താളത്തില്‍ പാട്ടുപാടി നൃത്തംവയ്‌ക്കുന്നതാണ് മംഗലംകളി. കല്യാണച്ചെറുക്കന്‍ പെണ്ണുമായി വീടു കയറുമ്പോഴും മംഗലംകളി അവതരിപ്പിക്കും. പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയില്‍ ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോല്‍കെട്ടിയ തുടികളാണ് ഉപയോഗിക്കുന്നത്. തുളു ഭാഷയിലുള്ള വായ്‌മൊഴിയിലാണ് പാട്ടുകള്‍. ഓരോ പാട്ടിലും ഓരോ കഥയുണ്ടാകും. ജന്മി വ്യവസ്ഥയ്‌ക്കെതിരേയുള്ള കഥകളാണ് അധികവും.

കാസര്‍കോട് പരവനടുക്ക ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് എച്ച്എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികളാണ് മംഗലംകളി അവതരിപ്പിച്ചത്. പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ 15 പേര്‍ രംഗത്തെത്തി. പരമ്പരാഗത കലാകാരന്മാരായ രാജീവീ, രാജു എന്നിവരാണ് പരിശീലകര്‍.

Tags: 62th State School Art FestivalKerala School kalotsavam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പ് ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഏറ്റുവാങ്ങുന്നു. മന്ത്രി ജി.ആര്‍.അനില്‍,  എംഎല്‍എമാരായ വി. ജോയി, ആന്റണി രാജു, ഒ.എസ്. അംബിക തുടങ്ങിയവര്‍ സമീപം
Kerala

കലോത്സവ സ്വര്‍ണക്കപ്പിന് ഹൃദ്യമായ വരവേല്പ്; വൈലോപ്പിള്ളിയുടെ ആശയം; ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെ ആവിഷ്‌കാരം

Kerala

സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം

Kerala

നാടോടിനൃത്തമായി ആലുവ കൊലപാതകവും

Kerala

പാഠകത്തെ നെഞ്ചിലേറ്റി അമൻ ഹാദി, വേദിയിൽ ജ്യോതിയായി ചോതിക

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies