Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി മാജിക്കില്‍ ഞെട്ടി സംസ്ഥാന രാഷ്‌ട്രീയം; തൃശൂര്‍ സന്ദര്‍ശനം ചരിത്രമാകുന്നു

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jan 4, 2024, 11:34 pm IST
in Kerala

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനം ചരിത്രത്തിന്റെ ഭാഗമാകും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്‌ട്രീയത്തില്‍ വലിയ ഗതി മാറ്റത്തിന് മോദിയുടെ സന്ദര്‍ശനം കാരണമാകുമെന്നാണ് വിലയിരുത്തല്‍. ബിജെപിക്കും എന്‍ഡിഎക്കും മോദിയുടെ വരവ് ഊര്‍ജ്ജം പകരുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും മോദി മാജിക്കിന്റെ ഞെട്ടലിലാണ്. അതിന്റെ തെളിവായി ഇന്നലെ വിവിധ നേതാക്കളുടെ പ്രതികരണങ്ങള്‍.

ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള മോദിയുടെ പ്രസംഗം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. മോദിയുടെ ഉറപ്പ്, സാധാരണ രാഷ്‌ട്രീയക്കാര്‍ പറയുന്ന പൊള്ളയായ വാഗ്ദാനമല്ലെന്ന് ജനം കരുതുന്നു. മോദിയുടെ ഗ്യാരന്റിയെന്ന പ്രയോഗം സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമാവുകയാണ്. 27 മുതല്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ മുദ്രാവാക്യം പുതിയ കേരളത്തിന് മോദിയുടെ ഗ്യാരന്റിയെന്നതാണ്.

പത്ത് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍, പ്രത്യേകിച്ച് വനിതാ ശാക്തീകരണ രംഗത്തെ നേട്ടങ്ങള്‍ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മത ന്യൂനപക്ഷങ്ങളെ ബിജെപി ചേര്‍ത്ത് പിടിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. രാജ്യത്ത് ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയാണ് ഭരണത്തിലെന്നും മോദി ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ വോട്ട് ബാങ്കുള്ള കേരളത്തില്‍ ഇത്തരം വസ്തുതകള്‍ മറച്ച് വച്ച് പ്രതിപക്ഷം ബിജെപി വിരോധം പ്രചരിപ്പിക്കുന്നത് തടയാന്‍ മോദിയുടെ ഒറ്റപ്രസംഗം കൊണ്ട് തന്നെ സാധിച്ചുവെന്നാണ് വിലയിരുത്തല്‍.

സ്ത്രീശക്തിസംഗമം പ്രതീക്ഷിച്ചതിലും വിജയമായതിന്റെ ആവേശത്തിലാണ് ബിജെപി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരായ വനിതകള്‍ മാത്രമല്ല മോദിയെ കാണാനെത്തിയത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ഒട്ടേറെ വനിതകള്‍ സംഗമത്തിനെത്തി. വിദ്യാര്‍ത്ഥികളും യുവതികളും വലിയ തോതില്‍ പങ്കെടുത്തു. വേദിയില്‍ എത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്ന അതിഥികള്‍ എല്ലാവരും എത്തി. ശോഭനയും വൈക്കം വിജയലക്ഷ്മിയും മിന്നുമണിയും ബീന കണ്ണനും ഉമാ പ്രേമനും സുനില്‍ ടീച്ചറും പദ്മശ്രീ ജേതാവ് ശോശാമ്മ ഐപ്പും ഉള്‍പ്പെടെ മിക്കവരും ഇതാദ്യമായാണ് ബിജെപി വേദിയില്‍ എത്തുന്നത്. പാര്‍ട്ടിയുടെ സംഘടനാ ശേഷിയുടെ വിളംബരം കൂടിയായി മഹിളാ സംഗമം. സംസ്ഥാനത്ത് മഹിളകളുടേത് മാത്രമായി ഇത്ര വലിയ സമ്മേളനം നടക്കുന്നത് ഇതാദ്യമായാണ്.

മോദിയുടെ ഇടപെടല്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാവുമെന്നാണ് ബിജെപിയും എതിരാളികളും കരുതുന്നത്. കോണ്‍ഗ്രസ്-ഇടത് മുന്നണികളെ മോദി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടി. ശബരിമലയിലെ തീര്‍ത്ഥാടകര്‍ നേരിടുന്ന വിഷമങ്ങള്‍ പരാമര്‍ശിച്ചു. തൃശ്ശൂര്‍ പൂരം സംബന്ധിച്ച ആശങ്കകള്‍ പോലും പങ്കുവച്ചു. വികസനം ഉള്‍പ്പെടെ കേരളം നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണമെന്തെന്ന് മോദി വ്യക്തമാക്കി. കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, സിപിഐ നേതാക്കള്‍ ഇന്നലെ നരേന്ദ്ര മോദിക്കെതിരെ പ്രസ്താവനകളുമായി രംഗത്തെത്തി. അവസാന തുരുത്തായ കേരളവും കൈവിട്ടുപോകുമോയെന്ന ആശങ്ക അവരുടെ വാക്കുകളില്‍ പ്രകടം. നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ജനപിന്തുണയേയും കോണ്‍ഗ്രസ്, ഇടത് നേതൃത്വം എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഈ നേതാക്കളുടെ പ്രസ്താവനകള്‍.

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടേയും എന്‍ഡിഎയുടേയും കേളികൊട്ടായാണ് തൃശ്ശൂര്‍ സമ്മേളനം വിലയിരുത്തപ്പെടുന്നത്. പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദിയുടെ ആദ്യ റാലിയും ഇതായിരുന്നു.

Tags: ThrissurModi magicState politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.