തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കള്ളത്തരം പ്രധാനമന്ത്രിയോട് പറയുമെന്നും താന്‍ പ്രധാനമന്ത്രിയില്‍ കുറ്റമൊന്നും കണ്ടില്ലെന്നും മറിയക്കുട്ടി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീ ശാക്തീകരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.
“റോഡിൽ കൂടി വിനോദ യാത്ര നടക്കുന്നുണ്ട്. ജനത്തിന് എന്തെങ്കിലും ഗുണമുണ്ടോ. ഞങ്ങൾക്ക് ആർക്കും ഗുണം ലഭിച്ചിട്ടില്ല. വഴിയെ നടക്കുന്ന പട്ടിക്ക് വരെ കിടക്കാൻ നിവൃത്തിയില്ല. ഇടിയും തൊഴിയും വാളും പരിചയും കഠാരയും ഗുണ്ടകളുമായിട്ടാണ് വരുന്നത്, അത് നാട് നന്നാക്കാനാണോ. പിണറായി എന്തോ ഉറപ്പിച്ചിട്ടുണ്ട്. എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. അരി കിട്ടിയിട്ടില്ല. പെൻഷൻ കിട്ടിയിട്ടില്ല, കേന്ദ്രം പൈസ കൊടുത്തല്ലോ. തരാൻ കഴിയാഞ്ഞിട്ടല്ല”- മറിയക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിമർശനം ഉണ്ടായാൽ പ്രശ്നം ഇല്ലെന്നും താൻ ആരുടെയും ചെലവിൽ അല്ല ജീവിക്കുന്നതെന്നും മറിയക്കുട്ടി. ഒരു പാർട്ടിയുടേയും പൈസ വാങ്ങിയിട്ടില്ല, വൃത്തികേട് കാണിക്കുന്നത് കണ്ടാൽ പറയും. അത് തന്റെ സ്വഭാവമാണെന്നും മറിയക്കുട്ടി പറഞ്ഞു. സുരേഷ് ഗോപിയെ ഇഷ്ടമാണെന്നും മറിയക്കുട്ടി പറഞ്ഞു.
കോവിഡ് സമയത്ത് കേന്ദ്രത്തിൽ നിന്ന് അഞ്ച് കിലോ അരി കിട്ടി. ഇപ്പോൾ 9 മാസത്തേക്ക് അരി തരുന്നുണ്ട്. ആറായിരം രൂപ മാസം തരുന്നുണ്ട്. അതില്ലായിരുന്നെങ്കിൽ ഞങ്ങൾ ചത്ത് പോയെനെ. പിണറായി വിജയൻ തരുന്നത് കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല.- മറിയക്കുട്ടി പറഞ്ഞു.
“ജീവിതത്തിൽ പിണറായിയേയും കൂട്ടരേയും സന്തോഷിപ്പിക്കില്ല. അവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ പ്രധാനമന്ത്രിയുടെ പരിപാടിയിലൂടെ മാറ്റം ഉണ്ടാകും. മൈത്രാന്മാരെ സജി ചെറിയാൻ പറഞ്ഞത് എന്താണ്. മുഖ്യമന്ത്രിയല്ലേ സജി ചെറിയാന് കടിഞ്ഞാൻ ഇടേണ്ടത്. എം എം മണിക്ക് സജി ചെറിയാന്‍റത്ര ഭ്രാന്തില്ല, ഇതിലും ഭേദമാണ്,- മറിയക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: