അനാചാരങ്ങള്‍
കേവലം അടിസ്ഥാനമൊന്നുമില്ലാതെ മറ്റാരെങ്കിലും ചെയ്യുന്നു. എന്നുള്ള തുകണ്ടിട്ട് താനും ആചരിക്കുന്നു എന്ന രീതിയില്‍ ചെയ്യുന്ന പല ആചാരങ്ങളെയും അനാചാരങ്ങളായി ഉപേക്ഷിക്കേണ്ടതാണ് . അവ അന്ധവിശ്വാസപ്രേരിതങ്ങളാണ്. (എന്നാല്‍ ആചരിച്ചു വരുന്നവയുടെയെല്ലാം പ്രമാണങ്ങളും കാരണങ്ങളും നമുക്കറിയില്ലെന്നു വരാവുന്നതിനാല്‍ നമ്മുടെ പരിമിതമായ അറിവിന്റെ വെളിച്ചത്തില്‍ മാത്രം ഒരു ആചാരത്തെ പുച്ഛിച്ചു തള്ളുന്നതും ഉചിതമല്ല.) അറിവുള്ളവരായ സജ്ജനങ്ങള്‍ ആചരിച്ചുവരുന്നവ പൊതുവേ സദാചാരങ്ങളും ശാസ്ത്രാനു സാരികളുമായിരിക്കുമെന്നു കണക്കാക്കി അവയെ ആചരിക്കുന്നത ഉത്തമമാകുന്നു. ആ നിലയ്‌ക്കാണ് മഹാഭാരതത്തില്‍ ഇങ്ങനെ നമ്മേ ഉപദേശിച്ചിരിക്കുന്നത്:
“തര്‍ക്കോ ള പ്രതിഷ്ഠഃ ശ്രുതയോ വിഭിന്നാഃ
നൈകോ മുനിര്യസ്യ മതം പ്രമാണം
ധര്‍മ്മസ്യ തത്ത്വം നിഹിതം ഗുഹായാം
മഹാജനോ യേന ഗതഃ സ പന്ഥാ’
അപരക്രിയകള്‍
അപരക്രികളെന്നാല്‍ മരണാനന്തര ചടങ്ങുകളോ പിതൃകര്‍മങ്ങളോ ആണ്. മരണാനന്തരം മൃതദേഹം മുഖ്യമായും മാവിന്‍ വിറകോ, ചാണകവറളിയോ ഉപയോഗിച്ച്, ദഹിപ്പിക്കുകയാണ് ഹിന്ദുക്കളുടെ ആചാരം. ചില വിശിഷ്ട ആചാരക്രമങ്ങളോടെ ശവശരീരത്തെ അഗ്നിയില്‍ സമര്‍പ്പിക്കുന്ന ആഹുതിയായി കണക്കാക്കി, യജ്ഞക്രിയയായിട്ടാണ് ഹിന്ദുക്കള്‍ പിതൃമേധം അനുഷ്ഠിക്കുന്നത്. ( പിതൃമേധം എന്നാല്‍ പിതൃയജ്ഞം, അഥവാ പിതൃബലി എന്നാണ് അര്‍ഥം). ദാഹസംസ്‌ക്കാരത്തിനു ശേഷം അസ്ഥിസഞ്ചയനം നടത്തി പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് സൗകര്യമായ അവസരത്തില്‍ പുണ്യതീര്‍ഥങ്ങളില്‍ നിമജ്ജനം ചെയ്യാനായി ഏതെങ്കിലും ഉത്തമവൃക്ഷത്തിന്റെ ചുവട്ടില്‍ സ്ഥാപിക്കുക, പത്തോ, പന്ത്രണ്ടോ, പതിനാറോ ദിവസങ്ങള്‍ ദുഃഖാചരണത്തിന്റെ ഭാഗമായി അശുദ്ധിയാചരിക്കുക, അനന്തരം പിണ്ഡാചരണം, അതിനു ശേഷം എല്ലാ വര്‍ഷവും മരണത്തിന്റെ വാര്‍ഷികദിനങ്ങളില്‍ മണ്‍മറഞ്ഞ പിതാക്കന്മാരെ ഉദ്ദേശിച്ച് തീര്‍ഥസ്ഥാനങ്ങളിലോ മറ്റു ശുദ്ധമായ സ്ഥലത്തോ ബലിയിടുക, അതായത് ബലിതര്‍പ്പണം നടത്തുക അഥവാ ശ്രാദ്ധമൂട്ടുക എന്ന ആചാരവും നിലവിലുണ്ട്. മരിച്ചതിന്റെ വാര്‍ഷിക ദിനത്തിലല്ലെങ്കില്‍ അമാവാസി ദിനത്തിലോ, കര്‍ക്കടകമാസത്തിലെ കറുത്തവാവു ദിവസമോ ബലിയിടുന്ന രീതിയും നടപ്പുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: