Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗാനാമൃതം: കറുത്ത ഭക്തയുടെ പ്രാര്‍ഥന

ഷാജന്‍ സി. മാത്യു by ഷാജന്‍ സി. മാത്യു
Jan 4, 2024, 07:16 pm IST
in Samskriti

ഭക്തിക്കൊപ്പം ഹൃദയത്തില്‍ കണ്ണീരും നിറയ്‌ക്കുന്ന ചില ഭക്തിഗാനങ്ങളുണ്ട്. കണ്ണുനിറയാതെ ആ പാട്ടു കേട്ടുതീരില്ല. കണ്ണാ… കാര്‍മുകില്‍ വര്‍ണാ നിന്നെ, കാണാത്ത കണ്‍കളുണ്ടോ… എന്ന സിനിമാഗാനം(1979) അങ്ങനെയൊന്നാണ്. ഓരോ കേള്‍വിയും ഹൃദയത്തെ കഴുകിത്തുടച്ചു നിര്‍മലമാക്കും. ശ്രീകുമാരന്‍ തമ്പി എഴുതി പി. സുശീല പാടിയ ഈ ഗാനത്തിന്റെ പിറവിക്കു പിന്നില്‍ സാമാന്യമല്ലാത്ത ചിലതുണ്ട്.

തമിഴ് സിനിമയായ ‘നാനും ഒരു പെണ്‍’ (1963) മലയാളത്തില്‍ നിര്‍മിച്ചത് ‘ഹൃദയത്തിന്റെ നിറങ്ങള്‍’ എന്ന പേരിലായിരുന്നു. ഗാനരചന ശ്രീകുമാരന്‍ തമ്പിയെയും സംഗീതസംവിധാനം ദേവരാജനെയും ഏല്‍പിച്ച ശേഷം നിര്‍മാതാവ് പി. സുബ്രഹ്മണ്യം ഒരു നിര്‍ദേശം വയ്‌ക്കുന്നു. ‘നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടു സൃഷ്ടിക്കാം. പക്ഷേ, തമിഴ് സിനിമയിലെ ‘കണ്ണാ കരുമൈ നിറ കണ്ണാ..’ എന്ന പാട്ടു മാത്രം മാറ്റരുത്. അതിന്റെ ഈണവും അര്‍ഥവും അതേപടി നിലനിര്‍ത്തി മലയാളത്തിലേക്കു മാറ്റിയാല്‍ മതി.’

ദേവരാജന്‍ ആദ്യം വഴങ്ങിയില്ല. സുബ്രഹ്മണ്യം നിലപാട് മാറ്റിയുമില്ല. ഒടുവില്‍, ആ പാട്ടിന്റെ റിക്കോര്‍ഡിങ് താന്‍ ചെയ്യില്ല എന്ന വ്യവസ്ഥയോടെ ദേവരാജന്‍ വഴങ്ങി. തമിഴില്‍, ആ പാട്ടിനു സംഗീതം നല്‍കിയ ആര്‍.സുദര്‍ശനത്തെത്തന്നെ വിളിച്ചു. അങ്ങനെ, സംഗീതസംവിധാനത്തില്‍ ദേവരാജന്റെയും സുദര്‍ശനത്തിന്റെയും പേരുമായി സിനിമ ഇറങ്ങി. പടം അത്ര വിജയമായില്ലെങ്കിലും പാട്ട് സൂപ്പര്‍ ഹിറ്റായി.

കറുത്തവളായിപ്പോയതുകൊണ്ട് നിരന്തരം പരിഹാസവും അവഗണനയും നേരിടേണ്ടിവന്ന ഒരു കൃഷ്ണഭക്തയുടെ കഥയാണു സിനിമ.

ഈ പെണ്‍കുട്ടി, കറുത്തദൈവമായ കൃഷ്ണനോട് തന്റെ സങ്കടം പറഞ്ഞു കരഞ്ഞുപാടുന്നതാണു കഥാസന്ദര്‍ഭം. (തമിഴില്‍ വിജയകുമാരിയും മലയാളത്തില്‍ ജയപ്രഭയും അഭിനയിച്ചു.) മനോഹരമായിത്തന്നെ ശ്രീകുമാരന്‍ തമ്പി ആ പ്രാര്‍ഥന മലയാളത്തില്‍ പുനരാവിഷ്‌കരിച്ചു. അതുകൊണ്ട്, നെഞ്ചുലയ്‌ക്കുന്നൊരു ഭക്തിഗാനം നമുക്കു ലഭിച്ചു. പി. സുശീല കരഞ്ഞുകൊണ്ടതു പാടി.

‘ഹൃദയത്തിലൊളിദീപം കൊളുത്തുന്ന നീ
എന്റെ തനുവില്‍ നിന്‍ നിറം കോരിച്ചൊരിഞ്ഞില്ലയോ?
നിന്‍മുന്നില്‍ ഭക്തര്‍തന്‍ പുഷ്പാഞ്ജലി,
എന്‍ കണ്ണിലെന്നെന്നും ബാഷ്പാഞ്ജലി’

ശ്രീകുമാരന്‍ തമ്പി പറയുന്നു. ‘പാട്ടിന്റെ വന്‍ വിജയത്തിന്റെ മുഴുവന്‍ അംഗീകാരവും ഞാന്‍ സുദര്‍ശനത്തിന്റെ സംഗീതത്തിനു നല്‍കുന്നു. ഹൃദയസ്പര്‍ശിയായ ആ ഈണമാണ് എന്നെക്കൊണ്ട് ആ വരികള്‍ എഴുതിച്ചത്.’ശരിയാണ,് ഹൃദയമുരുക്കുന്ന ഈണമാണത്. വെറുതെയല്ല ഇന്നും തമിഴ്‌നാട്ടിലെ ഒന്നാംകിട ഭക്തിഗാനങ്ങളുടെ പട്ടികയില്‍ ‘കണ്ണാ കരുമൈ നിറ വര്‍ണാ…’സ്ഥാനം പിടിക്കുന്നത്.

ഇത്ര മനോഹരമായ ഈണം സൃഷ്ടിച്ച സുദര്‍ശനം ആരാണ്? ഇന്നത്തെ തലമുറ ഏതാണ്ട് പൂര്‍ണമായി വിസ്മരിച്ചുപോയ അദ്ദേഹത്തിന്റെ ഒരു നല്ല ഫോട്ടോ പോലും ലഭ്യമല്ല. ഒരു നൂറ്റാണ്ട് മുന്‍പ് 1914ല്‍ ആണു ജനനം. 1991 ഏപ്രില്‍ 26ന് അന്തരിച്ചു. ചെന്നൈയിലെ ആദ്യ സമ്പൂര്‍ണ സിനിമാ സ്റ്റുഡിയോ ആയ എവിഎമ്മിലെ സ്റ്റാഫ് സംഗീത സംവിധായകന്‍ ആയിരുന്നു.

പില്‍ക്കാലത്തു പ്രശസ്ത സംഗീതസംവിധായകന്‍ ടി.കെ രാമമൂര്‍ത്തി (വിശ്വനാഥന്‍ രാമമൂര്‍ത്തി) സുദര്‍ശന്റെ വയലിനിസ്റ്റ് ആയിരുന്നു.

1967ല്‍ വയലാര്‍ രാമവര്‍മ ഗാനരചന നടത്തിയ ‘കുടുംബം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ മലയാള പ്രവേശം. തിരിച്ചടി (1968) എന്നൊരു ചിത്രത്തിനും സംഗീതം നല്‍കി. പക്ഷേ, മലയാളമുള്ളിടത്തോളം സുദര്‍ശനത്തിന്റെ ഓര്‍മ നിലനില്‍ക്കുന്നത് ‘കണ്ണാ കാര്‍മുകില്‍ വര്‍ണാ…’ എന്ന ഗാനത്തിന്റെ ശില്‍പി എന്ന നിലയിലാവും.

Tags: Devotional SongഗാനാമൃതംGanaamritham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തില്‍ പാട്ട് വേണ്ടെങ്കില്‍ പള്ളിയില്‍ ബാങ്കുവിളിയും വേണ്ടെന്ന് ശശികലടീച്ചര്‍

Kerala

മലപ്പുറം കൊളപ്പാട് വിഷ്ണുക്ഷേത്രത്തില്‍ കാലങ്ങളായി വയ്‌ക്കുന്ന ക്ഷേത്രത്തിലെ ഭക്തിഗാനത്തിനെതിരെ യുഡിഎഫ് രംഗത്ത്

കേശവന്‍ നമ്പൂതിരി (ഇടത്ത്) ശിവാജി ഗണേശന്‍ (നടുവില്‍) എസ്. രമേശന്‍ നായര്‍ (വലത്ത്)
Music

ശിവാജി ഗണേശന്‍ എന്നും രാവിലെ കേട്ടുണരുന്ന ഭക്തിഗാനം….രമേശന്‍നായരുടെ ഹൃദയത്തില്‍ നിന്നും അരമണിക്കൂറിനുള്ളില്‍ വാര്‍ന്നുവീണ ഗാനം

Main Article

വിഷാദാകാശത്തിലെ മയില്‍പ്പീലി

Article

ഭക്തിയില്‍ ചാലിച്ച അനശ്വര സംഗീതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.