പത്തനംതിട്ട : മകരവിളക്കിന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തീര്‍ത്ഥാടകരുമായി പോകുന്ന ബസുകള്‍ വഴിയില്‍ തടഞ്ഞിടരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.പൊലീസുകാര്‍ തോന്നും പോലെ ബസ് വഴിയില്‍ തടഞ്ഞു ഇടുന്ന സ്ഥിതിയുണ്ട്. ആളില്ലാത്ത സ്ഥലങ്ങളിലാണ് ബസ് പിടിച്ചിടുന്നതെങ്കില്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും പൊലീസുകാര്‍ ഇക്കാര്യം പരിഗണിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ബസിനു മുന്നിലിരുന്ന് ശരണം വിളി സമരം ശരിയല്ല. സമരം ചെയ്യാനല്ല ശബരിമലയില്‍ പോകുന്നത്. നിലയ്ക്കലില്‍ ബസില്‍ കയറാനുള്ള തിരക്ക് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും. അരവണയും അപ്പവും പമ്പയില്‍ വിതരണം ചെയ്യണമെന്നും അപ്പോള്‍ സന്നിധാനത്തു തിരക്ക് കുറയുമെന്നും ഗണഷ് കുമാര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: