മകരവിളക്ക് ഉത്സവം ആരംഭിച്ചപ്പോള്‍ തന്നെ സന്നിധാനത്തും പമ്പയിലും മറ്റു പരിസര പ്രദേശങ്ങളിലും അയ്യപ്പന്മാര്ക്ക് ദുരിതമാരംഭിച്ചതായി ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി. പതിറ്റാണ്ടുകളായി ശനീശ്വര സന്നിധി ലോക മെമ്പാടുമുള്ള ഭക്തര്‍ക്ക് വിശ്വാസവും വികാരവുമാണ്. സ്ത്രീ പ്രവേശന വിധി സമയം കേരളം ഇത് കണ്ടറിഞ്ഞതാണ്.
എല്ലാ മണ്ഡല- മകരവിളക്ക് കാലത്തും ലക്ഷകണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി എത്തി ഭഗവാനെ കണ്‍കുളിര്‍ക്കെ കണ്ട് പ്രസാദവും വാങ്ങി മലയിറങ്ങിയിരുന്നത് ദേവസ്വം ബോര്‍ഡും പോലീസും വിവിധ സന്നദ്ധ സംഘടനകളും നിറഞ്ഞ ഭക്തിയോടും, അയ്യപ്പനായി മാറി തത്ത്വമസി എന്ന വാക്കിന്റെ പൊരുള്‍ അറിയുന്നതിനാലാണ്.
നിരീശ്വര വാദവും ക്ഷേത്ര വിരുദ്ധതയും മനസ്സില്‍ കൊണ്ടു നടക്കുന്ന മന്ത്രി പുംഗവനും പരിവാരങ്ങളും തുടങ്ങി ജീവനക്കാരെ വരെ അത്തരം അധമ മനസ്സിനുടമയാക്കിയതാണ് ഇപ്പോള്‍ ഉടലെടുത്ത പ്രതിസന്ധിയ്ക്ക് കാരണം. ഇവര്‍ക്ക് സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും സ്വാമിമാരെയും മാളികപ്പുറങ്ങളേയും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതു വരെയെത്തി കാര്യങ്ങള്‍.
ശബരിമല സീസണ് ആരംഭിക്കുന്നതിന് മുന്നേ തന്നെ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഈ സമയങ്ങളില്‍ പിണറായി സ്തുതി പാടി നടക്കുകയായിരുന്നു. അനന്തര ഫലമോ കേരളം ഇന്നു വരെ കാണാത്ത രീതിയില്‍ ശബരിമല വാഹനം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും തടഞ്ഞിടുകയും കൊച്ചുകുഞ്ഞുങ്ങളും വൃദ്ധരും ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തര്‍ക്ക് തീരാ ദുരിതവും നല്‍കിയെന്നും എന്‍.ഹരിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: