വാഷിംങ്ടൺ: ന്യൂജേഴ്‌സിയിലെ നെവാർക്ക് നഗരത്തിലെ മുസ്ലീം പള്ളിക്ക് സമീപമുണ്ടായ വെടിവയ്‌പിൽ ഇമാം കൊല്ലപ്പെട്ടു. ഹസൻ ഷെരീഫ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. നഗരത്തിലെ ഒരു മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
മസ്ജിദിന് പുറത്ത് രാവിലെ ആറു മണിക്ക് ശേഷമാണ് ഷരീഫിന് വെടിയേറ്റതെന്ന് നെവാർക്ക് പബ്ലിക് ഡയറക്റ്റർ ഫ്രിറ്റ്സ് ഫ്രാഗെ പ്രസ്താവനയിൽ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇമാമിനെ സമീപത്തെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആരെയും പോലീസ് പിടികൂടിയിട്ടില്ല.
2006 മുതൽ മുതൽ നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്നു ഹസൻ ഷെരീഫ്. അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്, അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നുവെന്ന് ഷരീഫ് ജോലി ചെയ്തിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ വക്താവ് ലിസ ഫാർബ്സ്റ്റീൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: